മുഖം മറച്ച് കാമുകനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘നെട്രികണ്‍’ (മൂന്നാം കണ്ണ്) എന്ന് പേര് നല്‍കിയ ചിത്രം നിര്‍മ്മിക്കുന്നത് താരത്തിന്റെ കാമുകന്‍ വിഘ്നേശ് ശിവന്‍ ആണ്. വിഘ്നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.
മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്നലെ (സെപ്റ്റംബര്‍ 15) ആയിരുന്നു ‘നെട്രികണ്‍’ ചിത്രീകരണം ആരംഭിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് ശേഷം വിഘ്നേശ് ശിവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വിഘ്നേശ് എടുത്ത ഒരു ബേര്‍ഡ്സ് വ്യൂ സെല്‍ഫി ആയിരുന്നു അത്. പക്ഷേ, മനോഹരമായ ചിത്രത്തില്‍ നയന്‍താര തന്റെ മുഖം ഇരുകൈകളും കൊണ്ട് മറച്ചിരുന്നു. ‘നെട്രികണ്‍’ സിനിമയിലെ തന്റെ ലുക്ക് ഇപ്പോള്‍ പുറത്തുവിടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് നയന്‍താര മുഖം മറച്ചുപിടിച്ചതെന്നാണ് വിഘ്നേശ് പറയുന്നത്. വിഘ്നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ഇത് വ്യക്തമായിരുന്നു.
‘ഒരിക്കല്‍ക്കൂടി ഒന്നിച്ചൊരു ഷൂട്ടിങ്ങിന് തുടക്കമായി, പക്ഷേ ഇത്തവണ വ്യത്യസ്ത വേഷങ്ങളിലാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തുവിടുന്നതാണ്’- ഫോട്ടോയ്ക്കൊപ്പം വിഘ്നേശ് എഴുതി. ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയായാണ് നയന്‍താര അഭിനയിക്കുന്നതെന്നാണ് വിവരം. രജനീകാന്ത് നായകനാവുന്ന ‘ദര്‍ബാര്‍’, ചിരഞ്ജീവിയുടെ ‘സൈറ നരസിംഹ റെഡ്ഡി’, വിജയ് ചിത്രം ‘ബിഗില്‍’ എന്നിവയാണ് നയന്‍താരയുടേതായി ഉടന്‍ തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രങ്ങള്‍.

share this post on...

Related posts