വിശ്വാസത്തിലെ പ്രണയഗാനത്തിനു വന്‍വരവേല്‍പ്…, തല ഫാന്‍സും നയന്‍സ് ഫാന്‍സും ഡബിള്‍ ഹാപ്പി

അജിത്തും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ വിശ്വാസം ഇന്നാണ് റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ചിത്രത്തിലെ റൊമാന്റിക് ഗാനത്തിനു കിട്ടിയ ജനപ്രീതി.
ഹരിഹരനും ശ്രേയഘോഷാലും ചേര്‍ന്നാണു വിശ്വാസത്തിലെ ‘വാനേ വാനേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഡി. ഇമ്മന്റെതാണു സംഗീതം. വിവേകിന്റെതാണു വരികള്‍.

അതിസുന്ദരിയായാണു ഗാനത്തില്‍ നയന്‍താര എത്തുന്നത്. ശ്രേയയുടെയും ഹരിഹരന്റെയും മനോഹരമായ ആലാപനം, അജിത്തിന്റെ പ്രണയം എല്ലാം ചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ മികച്ച തമിഴ് പ്രണയഗാനങ്ങളുടെ പട്ടികയിലേക്ക് വാനേ വാനേ എത്തുമെന്നാണ് ആരാധകരുടെ കണക്കൂകൂട്ടല്‍. നയന്‍സിന്റെ സൗന്ദര്യത്തെയും തലയുടെ ഗെറ്റപ്പിനെയും പ്രശംസിക്കുന്നവരാണ് ഏറെയും . ‘ശ്രേയയുടെ ആലാപനം അതിമനോഹരം’ എന്നാണു ചിലരുടെ പ്രതികരണം.

ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇന്നലെയാണു ‘വാനെ വാനെ’യുടെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷത്തോളം ആളുകള്‍ ഇതുവരെ വിഡിയോ കണ്ടു. ചിത്രത്തിലേതായി നേരത്തെ പുറത്തു വന്ന ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കണ്ണാനേ കണ്ണേ’ എന്നു തുടങ്ങുന്ന മെലഡിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിദ്ധ് ശ്രീറാം ആണ് ആലാപനം.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts