സായിക്കൊപ്പം നീന്തിത്തുടിച്ച് നവ്യ..ചിത്രങ്ങള്‍

സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പതിവായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍. ഇപ്പോഴിതാ മകന്‍ സായ് കൃഷ്ണയുമൊന്നിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ഇരുവരും ഉല്ലസിക്കുന്നത് ചിത്രങ്ങളില്‍ കാണാം. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലായിരുന്നു ഇരുവരും ഒഴിവുസമയം ചിലവഴിച്ചത്. നവ്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെയും സ്‌നേഹത്തെ പ്രശംസിച്ച് ധാരാളം പേരാണ് കമന്റുകള്‍ കുറിക്കുന്നത്. നേരത്തെ നവ്യയുടെ പിറന്നാള്‍ ദിനത്തില്‍ സായിയും കൂട്ടരും ചേര്‍ന്ന് താരത്തിന് സര്‍പ്രൈസ് ഒരുക്കിയതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

share this post on...

Related posts