അച്ഛന്റെ ചോദ്യം കേട്ട് നിറകണ്ണുകളോടെ നവ്യ നായർ

മലയാളത്തിന് പുറമെ തമിഴും തെലുങ്കും കന്നഡയും താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരമാണ് നവ്യ നായർ. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് തെല്ലൊരിടവേള എടുത്ത താരം ഇപ്പോൾ മടങ്ങി വരാനൊരുങ്ങുകയാണ്. മലയാളി പ്രേക്ഷകരിലേക്ക് ബാലാമണിയായി കടന്നെത്തിയ നടിയാണ് നവ്യ നായർ. കലോത്സവ വേദികളിൽ തിളങ്ങിയ ശേഷം സിനിമയിലേക്കെത്തിയ കലാകാരി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായി മാറിയത്. എന്നാലിപ്പോഴിതാ ഇപ്പോഴിതാ നവ്യയുടെ ഒരു പഴയ അഭിമുഖത്തിൻ്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസുമായി സംസാരിച്ചിരിക്കവേ നവ്യയുടെ അച്ഛൻ മകളോട് ചോദിച്ച ഒരു ചോദ്യം കേട്ട് നടി വിതുമ്പുകയായിരുന്നു. ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളിൽ അച്ഛന് സാധിക്കാൻ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്നായിരുന്നു നവ്യയുടെ അച്ഛൻ ചോദിച്ചത്. ഇത് കേട്ട നവ്യയുടെ കണ്ണുകൾ നിറഞ്ഞു, കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു നവ്യ. അതേസമയം അങ്ങനെ ഒന്നും ഇല്ലെന്ന് കണ്ണുകൾ തുടച്ചുകൊണ്ട് നവ്യ പറഞ്ഞു. ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടെന്നും അവർ തന്നെ സ്നേഹിച്ച പോലെ തനിക്ക് തൻ്റെ മകനെ പോലും സ്നേഹിക്കാൻ പറ്റുന്നില്ലെന്നും നവ്യ. ഒപ്പം തൻ്റെ കലോത്സവങ്ങൾക്കായി അവർ മുടക്കിയത് ലക്ഷങ്ങളാണെന്നും അതൊന്നും കണക്ക് കൂട്ടിയാൽ തീരുന്നതല്ലെന്നും താൻ വളരെ ഇമോഷണലാണ്, അച്ഛൻ തൻ്റെ വീക്ക്നെസ്സാണെന്നും നവ്യ പറഞ്ഞു.

Related posts