മാറിക അമ്പാട്ടുകണ്ടം മലയില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം; മൃതദേഹം തൃശൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്, പുലിയിറങ്ങുന്ന നിരപ്പാറ മലയിലെ മരണത്തില്‍ ദുരൂഹത

NARIPARA MALA

കൂത്താട്ടുകുളം: മാറിക അമ്പാട്ടുകണ്ടം മലയുടെ മുകളില്‍ മൂന്നു മാസം പഴക്കമുള്ള മൃതദേഹത്തിന്റെ അസ്ഥികൂടവും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. തൃശൂര്‍ വെട്ടുകാട് തയ്യില്‍ വീട്ടില്‍ ശിവരാമന്റെ മകന്‍ രഞ്ജിത് (34) ആണ് മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ആഗസറ്റ് 19 ന് ഇയാള്‍ മാറികയിലുള്ള സഹോദരിയുടെ വീട്ടില്‍ വന്നിരുന്നതായി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
ആള്‍വാസമില്ലാത്ത മേഖലയായ അമ്പാട്ടുകണ്ടം വള്ളോപ്പള്ളി ഭാഗത്ത് നരിപ്പാറ മലയുടെ മുകളില്‍ കാട്ടുമരത്തിനു ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികളും തുണികളുടെ ഭാഗവുമാണ് കിട്ടിയത്. ഇളം ചുവപ്പ് ഷര്‍ട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്. ഷര്‍ട്ടും മുണ്ടും ദ്രവിച്ച അവസ്ഥയിലാണ്. മരത്തിനു മുകളില്‍ തുണിയുടെ ഒരു ഭാഗം തൂങ്ങിക്കിടന്നിരുന്നു. തൂങ്ങി മരണമാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഇയാളുടെ സഹോദരിയെ മാറിക സ്വദേശിയായ ജോസഫ് തോമസാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവിടെ ഇടയ്ക്ക് വന്ന് നില്‍ക്കാറുണ്ട്.

ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ ധാര്‍ഷ്ട്യവും ധിക്കാരവും; സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നേതൃത്വം, പി.കെ ശശിക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവ് സമ്മേളത്തില്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതെ പി.കെ ശശി വിവാദം

അവിവാഹിതനായ ഇയാളുടെ പേരില്‍ തൃശൂരില്‍ പൊലീസ് സ്റ്റേഷനില്‍ കുടുംബപ്രശനവുമായി ബന്ധപ്പെട്ട് കേസുകള്‍ഉണ്ട്. ഓഗസ്റ്റ് 19ന് മാറികയിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് ഭക്ഷണംകഴിഞ്ഞ് പോയതാണ്. പിന്നീട് ഒരു വിവരങ്ങളും ഇല്ല. വീട്ടുകാരുമായി അത്രബന്ധംപുലര്‍ത്താത്തതിനാല്‍ പലപ്പോഴും ഇവനെക്കുറിച്ച് അന്വേഷിക്കാറുമില്ല. മാസങ്ങളോയും വീട്ടുകാരുമായി ബന്ധപ്പെടറില്ലായിരുന്നുവത്രെ ഇടയ്ക്ക ഫോണില്‍ വിളിച്ചിട്ടും സ്വിച്ച് ഓഫ് ആയിരുന്നു. അതുകൊണ്ട് കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല. സംഭവസ്ഥലത്തുനിന്ന് ലഭിച്ച് മൊബൈല്‍ ഫോണ്‍, സിംകാര്‍ടുകള്‍, കഴുത്തില്‍ കിടന്ന മാല എന്നിവയാണ് ആളെ തിരിച്ചറിയുവാന്‍ സഹായിച്ചതെന്ന് കൂത്താട്ടുകുളം എസ്‌ഐ ബ്രിജുകുമാര്‍ പറഞ്ഞു. പൊലീസ് സര്‍ജന്‍ എത്തി പരിശോധനകള്‍ നടത്തി. ഓമനയാണ് മാതാവ്. ഒരു സഹോദരനായ രതീഷ് മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യചെയ്തിരുന്നു. കുറ്റിക്കാടും കല്ലുകളും നിറഞ്ഞ മലമുകളിലേക്ക് അധികമാരും പോകാറില്ല. രണ്ട് വര്‍ഷം മുമ്പ് ഈ ഭാഗത്തെ പുരയിടത്തിലെ കിണറ്റില്‍ പുലി വീണ് ചത്തിരുന്നു.

share this post on...

Related posts