കുമ്മനമല്ല, നരേന്ദ്ര മോഡി വന്നുനിന്നാലും ജയിക്കില്ല; മത്സരം യുഡിഎഫുമായെന്ന് കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനമല്ല, നരേന്ദ്രമോഡി വന്ന് നിന്നാലും ജയിക്കാന്‍ പോകുന്നില്ലെന്നും കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫുമായാണ് എല്‍ഡിഎഫ് മല്‍സരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചതുകൊണ്ട് ജയിക്കാന്‍ പോകുന്നില്ല.
എന്തിനാണ് കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്. വേണമെങ്കില്‍ നരേന്ദ്രമോഡി മല്‍സരിക്കട്ടെ അല്ലെങ്കില്‍ അമിത് ഷാ വന്ന് മല്‍സരിക്കട്ടെ. എന്നാലും ബിജെപി ജയിക്കില്ല. കോടിയേരി പറഞ്ഞു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts