ദില്ലി: ജോലി ചെയ്തതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ഐഎഎസ് ഓഫിസര്‍ മുഹമ്മദ് മുഹ്സിന്. നീതി തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ സാമ്പല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മുഹ്സിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോര്‍ട്ട് പോലുമില്ല. ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടുമെന്ന് മുഹമ്മദ് മുഹ്സിന് പറഞ്ഞു. മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സുരക്ഷ സംഘത്തിന്റെ നിര്‍ദേശം പാലിച്ചില്ലെന്ന കാരണത്താല്‍ മുഹ്സിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുഹ്സിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!… പക്ഷേ പുള്ളി ഒരു നിബന്ധന വെച്ചു: ലെന
1996 ബാച്ച് കര്‍ണാടകയില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്സിന്. ഹെലികോപ്ടറില്‍നിന്ന് പ്രധാനമന്ത്രി ഇറങ്ങാന്‍ 15 മിനിറ്റ് വൈകിയതിനെ തുടര്‍ന്നാണ് സാമ്പല്‍പുരിലെ നിരീക്ഷകനായ മുഹ്സിന് പരിശോധന നടത്തിയത്.
സ്വകാര്യവാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് പതിവാണെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വ്യക്തമാക്കി.
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരുടെ സ്വകാര്യ വാഹനങ്ങള്‍ ഒന്നിലേറെ തവണ പരിശോധിച്ചിരുന്നെവന്നും സിഎടി വ്യക്തമാക്കി. മോദിയുടെ ഹെലികോപ്ടറില്‍നിന്ന് രഹസ്യമായി പെട്ടി കടത്തുന്നത് വന്‍വിവാദമായിരുന്നു.