രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

ജോധ്പൂര്‍: തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ രംഗത്തിറക്കി ബിജെപി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന ലാപ്പില്‍ മോദിയെ ഇറക്കി വീണ്ടും രാജസ്ഥാന്‍ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

അടുത്ത രണ്ട് ദിവസം മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 2013ലും 2008ലും മോദി നടത്തിയ തിരഞ്ഞെടുപ്പ് റാലികള്‍ രാജസ്ഥാനില്‍ ഫലം കണ്ടതായാണ് ബിജെപിയുടെ നിലപാട്. ജോധ്പൂരില്‍ മോദിജിയുടെ തിരഞ്ഞെടുപ്പ് റാലി തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റിയെന്ന് ബിജെപി രാജസ്ഥാന്‍ എക്‌സിക്യൂട്ടിവ് അംഗം രാജേന്ദ്ര ബൊറാന പറഞ്ഞു.
ജോധ്പൂര്‍, നഗൗര്‍, ജലോര്‍, ബാര്‍മര്‍, പാലി, സിരോഹി

തുടങ്ങിയ ജില്ലകളിലെ സീറ്റുകള്‍ അടങ്ങിയതാണ് മാര്‍വാര്‍ ഡിവിഷന്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസവും മോദിയുടെ റാലികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം അവസാനഘട്ടത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ശക്തരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ധാര്‍ഷ്ട്യമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ നേതാവില്ലെന്നും ആശയങ്ങളോ തത്വങ്ങളോ ഇല്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തിരിച്ചടിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ് ബിജെപിയെന്നാണ് അമിത് ഷായുടെ വാദം. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts