വിവാഹ മോചന വാർത്തകളോട് ആദ്യമായി നാഗ ചൈതന്യ പ്രതികരിച്ചു!

നടി സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇതുവരെ ഗോസിപ്പുകളോട് പ്രതികരിക്കാൻ സാമന്തയോ നാഗ ചൈതന്യയോ തയ്യാറായില്ല. അതുകൊണ്ടത് തന്നെ ഗോസിപ്പ് ശക്തമായി തന്നെ നിലനിൽക്കുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചെത്തിയിരിക്കുകയാണ് ചൈതന്യ. ചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാഹ മോചന ഗോസിപ്പുകളെ കുറിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്.

Naga Chaitanya Wants To Go To A Bachelor Party But Wifey Samantha Has  Something To Say

‘വളരെ ചെറുപ്പം മുതൽ തന്നെ എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും രണ്ടായി കാണാൻ ഞാൻ ശീലിച്ചിട്ടുണ്ട്. എന്റെ അമ്മയും അച്ഛനും ഒരിക്കലും വീട്ടിൽ സിനിമാ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അത് കണ്ട് വളർന്നതുകൊണ്ട് തന്നെ എനിയ്ക്കും സിനിമയും ജീവിതവും രണ്ടും രണ്ടാണ്’. ഞങ്ങൾ വിവാഹ മോചിതരാവുന്നു എന്ന വാർത്തകൾ തുടക്കത്തിൽ എന്നെയും വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാൽ, എനിക്കറിയാം, ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഇന്ന് ഇതാണ് പ്രധാനപ്പെട്ട വാർത്ത. നാളെ മറ്റൊന്ന് കിട്ടിയാൽ ഇക്കാര്യം അവർ മറന്നോളും. തന്നെ നിരന്തരം പിൻതുടർന്ന് കൊണ്ട് മാധ്യമങ്ങൾ എഴുതി പിടിപ്പിയ്ക്കുന്ന കാര്യങ്ങൾ അവഗണിക്കാൻ ഞാൻ ഇപ്പോൾ ശീലിച്ചു എന്നും നടൻ പറയുന്നു.

Amid divorce rumours with Naga Chaitanya, Samantha Ruth Prabhu to move to  Mumbai soon?

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഭർതൃ പിതാവിനെ (നാഗാർജ്ജുന) സാമന്ത മാമാ എന്ന് അഭിസംബോധന ചെയ്തതും ശ്രദ്ധേയമായിരുന്നു. സാമിനും ചൈയ്ക്കും ഇടയിൽ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നതിന് തെളിവാണ് സാം അമ്മായി അച്ഛനെ ഇപ്പോഴും മാമാ (തമിഴ് – തെലുങ്ക് സംസ്‌കാര പ്രകാരം ഭർത്താവിന്റെ അച്ഛനെ ബഹുമാന പൂർവ്വം വിളിക്കുന്നത് മാമ എന്നാണ്) എന്ന് തന്നെ വിളിയ്ക്കുന്നത് എന്നാണ് ആരാധകർ പറഞ്ഞത്. സാമന്ത തന്റെ സോഷ്യൽ മീഡിയ പേജിലെ ഡിസ്‌പ്ലേ നെയിമിൽ നിന്നും അക്കിനേനി എന്ന കുടുംബ പേര് എടുത്ത് മാറ്റിയതോടെയാണ് സാമും ചൈതന്യയും വേർ പിരിയുകയാണ് എന്ന ഗോസിപ്പുകൾ പുറത്തു വന്നത്. തുടർന്ന് ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഇരുവരും പ്രതികരിക്കാൻ തയ്യാറാവാത്തത് കാരണം ആ ഗോസിപ്പുകൾ ശക്തമായി വ്യാപിക്കുകയായിരുന്നു. സാമന്ത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സിനിമ കഴിഞ്ഞാൽ ബ്രേക്ക് എടുക്കും എന്ന് പറഞ്ഞതും ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നു.

Samantha-Naga Chaitanya bedroom secrets| When Samantha Akkineni made a  revelation about Naga Chaitanya's 'first wife'

Related posts