അബി കണ്ട സ്വപ്‌നങ്ങളെല്ലാം ഷെയ്ന്‍ യാഥാര്‍ഥ്യമാക്കും – നാദിര്‍ഷ

കുമ്പളങ്ങി നൈറ്റ്‌സിലെ ഷെയ്ന്‍ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നാദിര്‍ഷ. അച്ഛന്‍ അബി കണ്ട സ്വപ്നം മകന്‍ യാഥാര്‍ഥ്യമാക്കുമെന്നും അതിഗംഭീരമായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും നാദിര്‍ഷ കുറിച്ചു. ‘കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും’. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയില്‍ ഷെയ്‌നിന്റേത്. അതിഗംഭീരമായി മോനെ…’ നാദിര്‍ഷ പറഞ്ഞു.

കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും . അത് ഇനിയുള്ള…

Posted by Nadhirshah on Wednesday, February 20, 2019

 

 

വിലമതിക്കാനാവാത്ത ചില അവാർഡുകൾ…💓

Posted by Shane Nigam on Wednesday, February 20, 2019

 

ചിത്രത്തില്‍ ബോബി എന്ന കഥാപാത്രത്തെയായിരുന്നു ഷെയ്ന്‍ അവതരിപ്പിച്ചത്. കാമുകനായും സഹോദരനായും ചിത്രത്തില്‍ ഷെയ്ന്‍ തിളങ്ങി. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക്ക്, ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്‍’ എന്നിവയാണ് ഷെയ്‌നിന്റെ പുതിയ പ്രോജക്ടുകള്‍.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts