‘നാന്‍ പെറ്റ മകന്‍’ ; അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

42278083_1945443512187571_7485651947047878656_n

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. നാന്‍ പെറ്റ മകന്‍ എന്നാണ് സിനിമയുടെ പേര്. എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ മൃതദേഹത്തിന് അടുത്തു നിന്നുള്ള അമ്മ പൂവതിയുടെ കരച്ചില്‍ ആരും മറന്നിട്ടുണ്ടാകില്ല. പൂവതിയുടെ വാക്കുകള്‍ തന്നെയാണ് സിനിമയുടെ പേര്.. നടന്‍ മിനോണ്‍ ആണ് അഭിമന്യുവായെത്തുന്നത്. ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പ്രകാശനത്തിന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ പൂവതിയും ബന്ധുക്കളും വട്ടവടയില്‍ നിന്നുള്ള നാട്ടുകാരുമെത്തി.

പാട്ടും കവിതയുമായി മഹാരാജാസില്‍ നിറഞ്ഞുനിന്ന് ഒടുവില്‍ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകന്‍ സജി എം പാലമേലാണ്. . ഇന്ദ്രന്‍സ്,സരയു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എംഎ ബേബി, പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള നേതാക്കളും ചടങ്ങിനെത്തി. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.

share this post on...

Related posts