മൂത്തോന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ; ഗീതു മോഹൻദാസിനും പുരസ്‌കാരം

Making 'Moothon' was emotionally and physically exhausting.' says director Geetu  Mohandas - The Hindu

ഏറെ നിരൂപക പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ഒരുക്കിയ മൂത്തോൻ. ചിത്രത്തിലെ ഓരോ അഭിനേതാക്കളും അത്രമേൽ ഗംഭീര പെർഫോർമൻസാണ് കാഴ്ചവച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്നിവിൻ പോളിയും റോഷൻ മാത്യുവും ശശാങ്ക് അറോറയും സഞ്ജന ദിപുവുമായിരുന്നു. എന്നാൽ ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് കൈയ്യടിയും അവാർഡുകളുമൊക്കെ നേടിയ ചിത്രത്തെ തേടി പുതിയ അവാർഡുകളുമെത്തിയിരിക്കുകയാണ്. മൂന്ന് അവാർഡുകളാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്.

Wish my dad were alive: Geetu Mohandas on Moothon premiere at TIFF

സിൻസിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സഹനടൻ, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗീതു മോഹൻദാസിനുമാണ് ലഭിച്ചിരിക്കുന്നത്.സംവിധായികയായ ഗീതു മോഹൻദാസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഗീതു അവാർഡ് വിവരം പങ്കുവെച്ചിട്ടുള്ളത്. അവാർഡ് വിവരം പുറത്ത് വിട്ട ഗീതു മോഹൻദാസിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. . ലക്ഷ ദ്വീപിൽ നിന്നും തന്റെ മൂത്തോനെ (മൂത്ത സഹോദരൻ)തേടി ബോംബെയിലെക്ക്‌ വരുന്ന മുല്ല എന്ന കുട്ടിയും അതിന്റെ തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായിട്ടുള്ളത്. ചിത്രത്തിന് പ്രശംസകളും അംഗീകാരങ്ങളും തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്.

Related posts