വീട്ടില്‍ തയ്യാറാക്കാം മുട്ട ബജി

കോഴിമുട്ട – നാലെണ്ണം

കടലമാവ് -രണ്ട് കപ്പ്

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി- നാല് അല്ലി

കറിവേപ്പില – ഒരു തണ്ട്

കുരുമുളക് പൊടി – രണ്ട് സ്പൂണ്‍

മുളകു പൊടി – ഒന്നര സ്പൂണ്‍

ഉപ്പ് , വെള്ളം, വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവ് വെള്ളമൊഴിച്ച് കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ച് മാവില്‍ ചേര്‍ക്കുക. ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി ചേരുവയും മാവില്‍ ചേര്‍ക്കുക. മുട്ട പുഴുങ്ങി നാലായി മുറിച്ച് മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വേവിച്ച് കോരിയെടുക്കുക.

share this post on...

Related posts