താരനുണ്ടോ..കടുകെണ്ണയും നാരാങ്ങാനീരും

സൗന്ദര്യസംരക്ഷണവും കേശസംരക്ഷണവും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പലരും കാണിക്കുന്ന അബദ്ധങ്ങളാണ് പലപ്പോഴും സൗന്ദര്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. കേശസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുകെണ്ണയില്‍ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പത്ത് ദിവസത്തിലൊരിക്കല്‍ തലയില്‍ എണ്ണ തേക്കണം കേശസംരക്ഷണത്തിന് വില്ലനാവുന്ന താരന്‍, മുടി കൊഴിച്ചില്‍, അകാല നര എന്നീ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടുകെണ്ണയും നാരങ്ങ നീരും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ കടുകെണ്ണ മിശ്രിതം. വിറ്റാമിന്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ കടുകെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ ഡി ഇ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ കലവറയാണ് ഇത്. ദിവസവും ഉപയോഗിക്കുന്നത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.
കണ്ടീഷണര്‍ ആയി ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കടുകെണ്ണയില്‍ നാരങ്ങ നീര് മിക്സ് ചെയ്യുമ്പോള്‍ അത് മുടിയില്‍ കണ്ടീഷണര്‍ ആയി ഉപയോഗിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫാറ്റി ആസിഡ് ആണ് പലപ്പോഴും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മോയ്സ്ചുറൈസര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നത്. മുടി പാറിപ്പറക്കാതെ അടക്കിയൊതുക്കി നിലനിര്ത്തുന്നതിന് കടുകെണ്ണ വളരെയധികം സഹായിക്കുന്നു. നല്ലൊരു കണ്ടീഷണര്‍ ആണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു

share this post on...

Related posts