മഞ്ഞില്‍ കുളിര്‍ന്ന് മൂന്നാര്‍, തണുത്തു വിറക്കാന്‍ സഞ്ചാരികളും…


അതിശൈത്യമെത്തിയ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ നൂറുകണക്കിനു സന്ദര്‍ശകരാണ് മൂന്നാറിലെത്തിക്കൊണ്ടിരിക്കുന്നത്. മൈനസ് മൂന്നു ഡിഗ്രി വരെയെത്തിയ തണുപ്പ് ആസ്വദിക്കാന്‍ വിദേശികളുള്‍പ്പെടെയുണ്ട്. പുതുവര്‍ഷപ്പിറ്റേന്നു പുലര്‍ച്ചെയാണ് തണുപ്പ് ഇത്തവണ കൂടുതല്‍ അനുഭവപ്പെട്ടത്. മീശപ്പുലിമല, ഓള്‍ഡ് ദേവികുളം, ഗൂഡാരവിള, ചെണ്ടുവര, സെലന്റ് വാലി, കുണ്ടള, കന്നിമല, നയമക്കാട് എന്നിവിടങ്ങളില്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മാട്ടുപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട്, പഴയ മൂന്നാര്‍, മൂന്നാര്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൈനസ് രണ്ട് ഡിഗ്രിവരെ തണുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തി.


പുല്‍മേടുകളില്‍ മലനിരകളിലും തേയിലച്ചെടികള്‍ക്കു മുകളിലും വീണുകിടക്കുന്ന മഞ്ഞുകണങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ചൊക്കനാട്, പഴയ മൂന്നാര്‍, ഹെഡ് വര്‍ക്‌സ് ഡാം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്.കനത്ത മഞ്ഞുവീഴ്ചയും തുടര്‍ന്നുള്ള ശക്തമായ വെയിലും തേയിലച്ചെടികള്‍ക്കു വിനയായി മാറുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇലകളിലെ ഐസ് വെയിലേറ്റ് ഉരുകുന്‌പോള്‍ തേയില ഇലകളും കരിഞ്ഞുണങ്ങും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

share this post on...

Related posts