കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍; സുധാകരനെ വെട്ടി രാഹുല്‍

mullaplly

mullaplly

കൊച്ചി: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറവിളി നേതൃത്വം വിലക്ക് എടുക്കില്ല. സുധാകരന്‍ പ്രസിഡണ്ടാവില്ല.  മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റാവുന്നതിനോടൊപ്പം തന്നെ രണ്ട് വര്‍ക്കിങ്ങ് പ്രസിഡന്റ്മാര്‍ കൂടി കെപിസിസിക്ക് പുതുതായി വരും. കൊടിക്കുന്നില്‍ സുരേഷ്. വിഡി സതീശന്‍ എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിലുള്ള കലാപം ഇനിയും അടങ്ങാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം ഇനിയും വൈകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുന്ന നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഉയര്‍ന്നുവന്ന രാജ്യസഭാ സീറ്റ് വിവാദവും പാര്‍ട്ടി നേതൃത്വമാറ്റമെന്ന ചര്‍ച്ചക്ക് ആക്കം കൂട്ടി. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് എന്നീസ്ഥാനങ്ങളില്‍ മാറ്റം വേണെമെന്നാണ് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മാറുക എന്ന ആവശ്യം ആദ്യമേ തന്നെ ഐ ഗ്രൂപ്പ് പ്രതിരോധിച്ചു.

k-sudhakaran-story_647_060916102359
പിന്നീട് എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനാത്ത് നിന്നും തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറുക എന്ന ആവശ്യമാണ് പിന്നീട് പാര്‍ട്ടിയില്‍ ശക്തമായത്. കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പേരുകള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും എം.എം ഹസന്‍, കെ.മുരളീധരന്‍ എന്നിവരുടെ പേരുകള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും ഉയര്‍ന്നു വന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തില്‍ തീരുമാനമാകുകയായിരുന്നു.
വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ് എംഎം ഹസന്‍ താല്‍ക്കാലിക പ്രസിഡന്റായി രംഗത്തെത്തുന്നത്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറികടന്നായിരുന്നു കേന്ദ്രം എംഎം ഹസനെ പ്രസിഡന്റാക്കിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയും തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് വിവാദവും ഹസനെതിരെ പാര്‍ട്ടിയില്‍ കലാപം തന്നെ ഉയര്‍ത്തി.

rahul-gandhi-congress-president_650x400_71513414044
നേതൃമാറ്റം എന്ന ആവശ്യം പരിഗണിച്ച കേന്ദ്രനേതൃത്വം എംഎം ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചു. ഹസന്‍ സ്ഥാനമൊഴിയുന്ന മുറക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റും ആക്കും. നിലവില്‍ വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും കെപിസിസി വൈസ്പ്രസിഡന്റും ആണ് മുല്ലപ്പള്ളി.തലമുറ മാറ്റം യുവപ്രാധിനിധ്യം എന്നിവ കേരളത്തില്‍ അനിവാര്യമാണെങ്കിലും പരചയസമ്പന്നത കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മുല്ലപ്പള്ളിക്ക് അനുകൂലമായത്. മാത്രവുമല്ല സാമുദായിക സമവാക്യങ്ങളും മുല്ലപ്പള്ളിക്ക് അനുകൂലമായി. ഗ്രൂപ്പ് നേതാവല്ലെന്നതും കേന്ദ്രനേതൃത്വം പ്രത്യേകമായി പരിഗണിച്ചു.കെപിസിസി പ്രസിഡന്റ്് സ്ഥാനത്തോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വര്‍ഷങ്ങളായി പിപി തങ്കച്ചനാണ് യുഡിഎഫ് കണ്‍വീനര്‍.

share this post on...

Related posts