ദാമ്പത്യം അവസാനിച്ചു അമ്മയാവില്ലെന്നറിഞ്ഞു എന്നിട്ടും മുല്ല ചിരിക്കയാണ് കാന്‍സറേ നീ തോറ്റു പോയടാ


അവളെ തളര്‍ത്തിക്കളയാമെന്നു നിനച്ചിറങ്ങിയ കാന്‍സര്‍ എന്ന വില്ലന്‍ അകലെയെവിടെയോ നാണിച്ച് ഒളിച്ചിരിപ്പുണ്ട്. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തലകുനിച്ച്…ആ കരുളപ്പ് കണ്ട് പകച്ച് അകലെയെവിടെയോ? ലിജി ജോസ് എന്ന പെണ്‍കൊടി ജീവിതത്തില്‍ കാന്‍സര്‍ കൊണ്ടു വന്ന നഷ്ടങ്ങളുടെ കണക്കെടുത്ത് കാലം കഴിക്കുകയല്ല. കണ്ണീരിന്റെ കടലാഴങ്ങള്‍ക്കിടയില്‍ പുഞ്ചിരിയുടെ തെളിനീരുവറ കണ്ടെത്തിയ അവള്‍ ഇന്ന് ഒരായിരം പേര്‍ക്ക് കരളുറപ്പിന്റെ മാതൃകയായി നിറഞ്ഞു നില്‍ക്കുന്നു. കാന്‍സര്‍ അതിജീവനം എന്തെന്ന് കാട്ടിത്തന്ന് തെല്ലും കൂസാതെ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്നു.
ആര്‍ ജെ കിടിലം ഫിറോസാണ് ആ കരളുപ്പറപ്പിന്റെ കഥ ലോകത്തോട് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

@mulla jose  എന്ന പെങ്ങളുടെ മോട്ടിവേഷണല്‍ കുറിപ്പ്

ഇതാണ് ഞാന്‍.ഞാന്‍ ഇങ്ങനെയാണ്.. .ഡബള്‍ സ്‌ട്രോങ്ങ്..4 വര്‍ഷങ്ങള്‍ക്കു മുന്ന് ഇ നോമ്പ് കാല സമയത്താണ് തമ്പുരാന്‍ എനിക്ക് ക്യാന്‍സര്‍ എന്നാ ഗിഫ്റ്റ് തന്നത്,നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ആ സമ്മാനം ഞാന്‍ ഏറ്റു വാങ്ങി….പിന്നെയെല്ലാം പെട്ടന്നായിരുന്നു സര്‍ജറി,കിമോ,മരുന്നുകളുടെ ലോകം, ഹോസ്പിറ്റല്‍ വാസം അങ്ങനെ….
സെക്കന്റ് കിമോ ആയപ്പോള്‍ ഞാന്‍ കണ്ടു,ഒരുപാട് താലോലിച്ചു വളര്‍ത്തിയ, മറ്റുള്ളവര്‍ എന്നും കൊതിയോടെ നോക്കിയിരുന്ന എന്റെ മുടി പതിയെ എന്നില്‍ നിന്ന് അകന്നു പോകുന്നത്..കിടന്നു എഴുനേല്‍ക്കുബോള്‍ ബെഡില്‍ കിടക്കുന്നു നീളമുള്ള എന്റെ മുടി,നടന്നു പോകുന്ന വഴികളില്‍ ഞാന്‍ അറിയാതെ എന്നില്‍ നിന്ന് വീണ്ടും…..പിന്നീട് ഞാന്‍ എന്നാ രൂപം പോലും എനിക്ക് അന്യമായി…
പുരികം ഇല്ലാത്ത,മുടിയില്ലാത്ത,കണ്‍പീലിയില്ലാത്ത,കറുത്ത, തടിച്ച ഒരു രൂപം….പക്ഷെ തളരാന്‍ എനിക്ക് മനസ്സില്ലായിരുന്നു…. തമ്പുരാനെ കൂട്ടുപിടിച്ചു കൊണ്ട് ആ ദിവസങ്ങള്‍ ഞാന്‍ നേരിട്ടു..മാറി വന്ന എന്റെ കറുത്ത, മുടിയൊന്നുമില്ലാത്ത ആ രൂപത്തെ ഞാന്‍ സ്‌നേഹിച്ചു…..ചിരിച്ചു കൊണ്ട് ഞാന്‍ നേരിട്ടു അങ്ങനെ ആ ക്യാന്‍സര്‍ എന്നാ വില്ലനെ…
പലര്‍ക്കും ഞാനൊരു അത്ഭുതം ആയിരുന്നു, ഡോക്ടര്‍സിന് പോലും….വിവാഹം കഴിഞ്ഞാല്‍ ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വപ്നം അമ്മയാകുക,അസുഖവുമായി ബന്ധപ്പെട്ട യൂട്രസ് ൃലാീ്‌ല ചെയ്തപ്പോള്‍ ആ സ്വപ്നം അവിടെ തീര്‍ന്നു..അങ്ങനെ വെറും 3 മാസം നീണ്ടു നിന്നാ ദാമ്പത്യജീവിതം അവിടെ അവസാനിച്ചു…… പക്ഷെ തളര്‍ന്നില്ല, എന്ത് വന്നാലും ളമരല ചെയ്യാനുള്ള ചങ്കുറ്റം ഉണ്ടായിരുന്നു, കൂട്ടിന് പ്രാത്ഥനയും…….അങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു,അത് നടപ്പിലാക്കി…. കാരണം ഓര്‍മ്മ വച്ചാ നാള്‍ മുതല്‍ ജീവിതത്തിലെ പ്രശ്ങ്ങളെ ചങ്കുറ്റത്തോട് തരണം ചെയ്യ്തിട്ടുള്ള എന്റെ അപ്പച്ചന്റെ മോളാണ് ഞാന്‍…..
പക്ഷെ എനിക്കു അസുഖം വന്നപ്പോള്‍ ഞാന്‍ കാണാതെ മാറി ഇരുന്നു കരയുന്ന അപ്പച്ചനെയും, അമ്മയെയും ഞാന്‍ കണ്ടിട്ടുണ്ട്…..അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും ഞാന്‍ കാരണം അവരുടെ കണ്ണ് നിറയരുത് എന്ന്…….
കിമോ ശോല ഞാന്‍ പലയിടത്തും മോട്ടിവേഷന്‍ ക്ലാസ്സ് എടക്കാനായി പോയി,കിമോ കഴിഞ്ഞു മുടിയില്ലാത്ത, പുരികം പോലും ശരിക്കും വരാത്ത ആ സമയത്തു ടീച്ചറായി ഞാന്‍ ജോലിക്ക് ഷീശി ചെയ്തു ….അങ്ങനെ ക്യാന്‍സര്‍ എന്ന വില്ലനെ തോല്‍പിച്ചു….. അവനെ കണ്ടം വഴി ഓടിപ്പിച്ചിട്ടു ഇപ്പോള്‍ 4 വര്‍ഷം……..ഇപ്പോള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവതിയാണ്… ചിരിച്ചുകൊണ്ട് തന്നെ ഞാന്‍ മുന്നോട്ട് …..
കൂട്ടുകാരെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല,നമ്മള്‍ മനസു വച്ചാല്‍, ചങ്കുറ്റത്തോട് അവയെ നേരിടാന്‍ തയാറായാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല… ഒന്നിന്റെയും അവസാനം ആല്‍മഹത്യയല്ല.. അങ്ങനെ ഒരിക്കല്‍ എങ്കിലും നിങ്ങള്‍ മനസില്‍ ചിന്തിച്ചിട്ടുണ്ടാകില്‍ ഒരു തവണ എങ്കിലും ആ ക്യാന്‍സര്‍ വാര്‍ഡുകളിലേക്കു ഒന്ന് കയറി ചെല്ലണം അവിടെ ഒരു ദിവസം,ഒരു ദിവസം എങ്കിലും ജീവന്‍ ഒന്ന് നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടന്ന, വേദന സഹിക്കുന്നവരെ കാണാം… അതുകൊണ്ട് ജീവന്റെ വില വലുതാണ്…..നമ്മളെ പലപ്പോഴും പലരും ഒറ്റപെടത്തിയേക്കാം,അറിയാത്ത സമൃശമവേശിൗ കുറ്റക്കാരാക്കിയേക്കാം പക്ഷെ തളര്‍ന്നു പോകരുത്…. പോരാടണം, ചിരിച്ചു കൊണ്ട് തന്നെ…..
ജീവിതം പോരാടാന്‍ ഉള്ളതാനെങ്കില്‍ പോരാടുക തന്നെ ചെയ്യണം… ഒന്നും ഒന്നിന്റെയും അവസാനം അല്ല ആരംഭം ആണ്…. വിജയിത്തിലേക്കുള്ള ആരംഭം……..ഒരു ദുഃഖവെള്ളി ഉണ്ടകില്‍ ഉറപ്പായിട്ടും അതിനൊരു ഉയര്‍പ്പും ഉണ്ടാകും………………. (ഇ 3 ഫോട്ടോയും നിങ്ങള്‍ ശ്രദ്ധിചോ അതില്‍ മാറ്റമില്ലാത്ത ഒന്നേഉള്ളൂ എന്റെ മുഖത്തെ ചിരി… ഇത് എങ്ങനെ എന്ന് നിങ്ങള്‍ ആലോചിക്കാണോ, എന്തും നേരിടാന്‍ ഉള്ള മനസു ഉണ്ടായാല്‍ മതി…… ഇതുപോലെ നിങ്ങളുടെ ചുണ്ടുകളിലും വിരിയട്ടെ ഇ പുഞ്ചിരി )എല്ലാവരോടും ഒത്തിരി സ്‌നേഹം……….. ലിജി ജോസ് (മുല്ല ജോസ് )


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts