റോഡിലെ കുഴി കണ്ടാലറിയാം സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ്; ‘റിയാസിനെ ട്രോളി’ പി.കെ.കുഞ്ഞാലിക്കുട്ടി

Muhammed riyas mocking PK Kunjalikutty

സംസ്ഥാന റോഡിലെ കുഴി അടക്കാത്തില്‍ സര്‍ക്കാരിനെ ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ. റോഡിലെ കുഴി കണ്ടാലറിയാം സര്‍ക്കാറിന്റെ പെര്‍ഫോമന്‍സ്. ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല. ലിംഗസമത്വത്തിന്റെ പേരില്‍ അനാവശ്യ പരിഷ്‌കാരം ഉണ്ടാക്കുന്നു. ഇത്തരം പരിഷ്‌കാരം നടപ്പക്കാതെ റോഡിലെ കുഴി അടയ്ക്കുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു ( Muhammed riyas mocking PK Kunjalikutty ).

രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞാല്‍ മാത്രംപോര, ചെയ്തു കാണിക്കണം. മുസ്ലിംലീഗ് അങ്ങനെയൊരു പാര്‍ട്ടിയാണ്. ലീഗിന് തളര്‍ച്ചയില്ലാത്തത്. അതുകൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ലീഗ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. രാഷ്ട്രീയ സാഹചര്യം മുസ്ലിം ലീഗിന് പ്രതികൂലമല്ല. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിയമപരിരക്ഷ ഇല്ലാതായികൊണ്ടിരിക്കുന്നുവെന്നം കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Muhammed riyas mocking PK Kunjalikutty

Related posts