ബോക്സിങ് ഇതിഹാസത്തിന്റെ ജീവിതം അരങ്ങിലേക്ക്

സംഗീതത്തിന്റെ മേളപ്പെരുക്കങ്ങള്‍ എന്നും അവതരണ കലകളുടെ തുടര്‍ച്ച ഉറപ്പിക്കുന്ന ചരടാണ്, പ്രത്യകിച്ചു ഇന്ത്യന്‍ കലകളില്‍. ഇത്തരം ചിന്തയുടെ ആധുനികമായ പ്രയോഗമാണ് സംവിധായകന്‍ ജോയ് പിപി ഒരുക്കുന്ന അലി ‘ബിയോണ്ട് ദി റിംഗ്’ എന്ന നാടക അനുഭവം. ബോക്‌സിംഗ് ഇതിഹാസമായ മുഹമ്മദ് അലിയുടെ ജീവിത സമരങ്ങളെ ആസ്പദമാക്കിയുള്ള ഈ സമകാലീന രംഗാവതരണം അദ്ദേഹത്തിനു സംഗീതത്തില്‍ ഉണ്ടായിരുന്ന താല്പര്യം പശ്ചാത്തലമായി ആവിഷ്‌കരിക്കപ്പെടുന്നു. ഏപ്രില്‍ 27 ന് പത്തടിപ്പാലം കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തില്‍ വെച്ചാണ് നാടകം നടക്കുന്നത്. അലി ബിയോണ്ട് ദി റിംഗില്‍ പ്രധാനമായും അലിയുടെ ജീവിത പോരാട്ടങ്ങളെ അവതരിപ്പിക്കുന്നു. സൈക്കിള്‍ കട്ടവനെ ഇടിക്കാനായി, ലോക ചാമ്പ്യന്‍ ആകാനായി, വെള്ളക്കാരുടെ വര്‍ണ്ണ വെറിക്കെതിരെയായി, സ്വന്തം അടയാളത്തിനായി, അമേരിക്കന്‍ യുദ്ധ കൊതിക്കെതിരായി ഒടുവില്‍ പാര്‍ക്കിന്‍സന്‍സ് രോഗത്തിനെതിരെ നിരന്തരമായി പോരാടി കൊണ്ട് ലോകത്തിനു വഴികാട്ടിയ ഒരു കീഴാളന്റെ ജീവിത സമരം.

share this post on...

Related posts