രാജ്യസഭയിലേക്ക് വീരേന്ദ്രകുമാര്‍ മത്സരിക്കും

mp-veerendra-kumar-sahitya-akademy-award-2010-500x375_1504415929_725x725

തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എം.പി വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന ജെ.ഡി.യു പാര്‍ലമന്റെറി ബോര്‍ഡ് യോഗത്തിലാണതീരുമാനം. ഇടതസ്വതന്ത്രനായിട്ടായിരിക്കും വീരേന്ദ്രകുമാര്‍ മത്‌സരിക്കുക. ഏകകണ്ഠമായാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്ന് ജെ.ഡി.യു സെക്രട്ടറി ശൈഖ പി.ഹാരിസ് പറഞ്ഞു. മതേതരത്വത്തിന്റെ പേരില്‍ രാജിവെച്ചതിനാല്‍ വീരേന്ദ്ര കുമാറിന് തന്നെ സീറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ജനതാദള്‍ എസുമായി ലയിക്കാന്‍ സാധ്യമല്ലെന്നും ഇടതുമുന്നണി പ്രവേശനം അടുത്തയോഗത്തില്‍ ചര്‍ച്ചയാകുമെന്നും ഹാരിസ് പറഞ്ഞു.

ജെ.ഡി.യുവിനെ തല്‍ക്കാലം മുന്നണിയില്‍ അംഗമാക്കേണ്ടെന്നും അവരുമായി സഹകരണമാകാമെന്നും വെള്ളിയാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് തന്നെ നല്‍കാനും തീരുമാനമായിരുന്നു. അത് പ്രകാരമാണ് സീറ്റ് വീരേന്ദ്രകുമാറിന് ലഭിച്ചത്. ഈമാസം 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് 12നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി. 2009ലെ പാര്‍ലമന്റെ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയത്. അടുത്തിടെ യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ വീരേന്ദ്രകുമാര്‍ ഒമ്പത് വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഇടതുമുന്നണിയുമായി സഹകരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണമുണ്ടാകുമെന്നാണ് സൂചന.

share this post on...

Related posts