ഒഡിഷ എം.പി എ.വി സ്വാമി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു

Mp-Fell-Down
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിനിടെ ഒഡിഷ എം.പി എ.വി സ്വാമി രാജ്യ സഭയില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ നടക്കുകയാണെന്നും രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. ബജറ്റ് സെഷന്‍ നടക്കുന്നതിനിടെ ആന്ധ്രയിലെ ടി.ഡി.പി എം.പിമാര്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ബഹളംവെച്ചു. ബഹളം മൂലം സഭ തുടരാന്‍ സാധിക്കാതെ വന്നതിനാല്‍ 2.30 വരെ നിര്‍ത്തിവെച്ചു. ബഹളം മൂലം ലോക് സഭ മാര്‍ച്ച് അഞ്ച് വരെക്ക് പിരിഞ്ഞു.

share this post on...

Related posts