മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു…

vehicle

vehicle
കൊച്ചി: കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്ന രക്ഷിതാക്കള്‍ കുടുങ്ങും. കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്രചെയ്ത ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് ഒരുഅങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ശക്തമായ നടപടിക്കും മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി കുട്ടികളുടെ സംരക്ഷണം ഒരുക്കുന്നത്. നിലവില്‍ കാറിന്റെ മുന്‍സീറ്റിലിരുന്ന് കുട്ടികള്‍ യാത്ര ചെയ്യുന്നത് തടയാന്‍ ഒരു ചട്ടവുമില്ല. അതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപം നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ് ശ്രമം. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരുടെ സംരക്ഷണത്തിനായി കാറുകളില്‍ ക്രമീകരിച്ചിരിക്കുന്ന സീറ്റ് ബെല്‍റ്റ് കുട്ടികളുടെ സംരക്ഷണത്തിന് യോജിച്ചതല്ല. കൂടാതെ എയര്‍ബാഗ് കുട്ടികള്‍ക്ക് അപത്കരവുമാണ്. 13 വയസില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യണമെന്നത് ഉള്‍പ്പെടെ നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ 33 ശതമാനം കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ.

share this post on...

Related posts