അടുക്കളയില്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

അടുക്കളയിലെ തിരക്കിട്ട ജോലിയില്‍ അല്‍പ്പം നുറുങ്ങുകള്‍ കൂടെയുണ്ടെങ്കില്‍ പണികള്‍ പിന്നെ എളുപ്പമായി. പാചകം എളുപ്പമാക്കാനുള്ള നുറുങ്ങുകള്‍ പരിചയപ്പെടാം

അച്ചാര്‍ ഇട്ടുവെച്ച കുപ്പി ഇടയ്ക്കിടെ വെയിലത്ത് വെച്ചാല്‍ പൂപ്പല്‍ പിടിക്കില്ല
മീന്‍ കറി തയ്യാറാക്കി ഒന്നു ചൂടാറിയ ശേഷം വാട്ടിയ വാഴയിലെ കൊണ്ട് വായ് ഭാഗം കെട്ടി വെച്ചാല്‍ മീന്‍ കറിക്ക് രുചി കൂടും
നല്ല പഴുത്ത തക്കാളി ഉപയോഗിച്ചാല്‍ കറിക്ക് സ്വാദ് ലഭിക്കും
ഉള്ളി വാങ്ങിയ ശേഷം കുറച്ച് നേരം വെയിലത്ത് വെച്ചാല്‍ പെട്ടെന്ന് നാശമാവില്ല.
ചൂടുപാലില്‍ ഉപ്പും നാരങ്ങനീരും ചേര്‍ത്താല്‍ നല്ല കട്ടിത്തെര് എളുപ്പത്തില്‍ തയ്യാറാക്കാം
രസം തയ്യാറാക്കുമ്പോള്‍ നല്ല പഴുത്ത തക്കാളി അരച്ച് ചേര്‍ത്താല്‍ നല്ല കൊഴുപ്പും രുചിയും കിട്ടും

share this post on...

Related posts