ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മോറൽസയൻസ് അധ്യാപകന് 29 വര്‍ഷം തടവ്

തൃശൂര്‍ : വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയായ മോറല്‍ സയന്‍സ് അധ്യാപകനാണ് 29 അര വര്‍ഷം തടവ് ശിക്ഷയും 2.15 ലക്ഷം രൂപയും പിഴ ശിക്ഷ. തൃശൂര്‍ പാവറട്ടി പുതുമനശ്ശേരി യിലുള്ള സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായ നിലമ്പൂര്‍ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടില്‍ 44 വയസ്സുള്ള അബ്ദുല്‍ റഫീഖ് ആണ് കുട്ടിയെ പീഡിപ്പിച്ചത്.

2012 ല്‍ സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുന്ന സമയത്ത് ബസിന്റെ പുറകിലെ സീറ്റില്‍ തളര്‍ന്ന മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി ആയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.

ഈ കേസിലെ വിചാരണ വേളയില്‍ സാക്ഷികളായ അധ്യാപകര്‍ പലവിധ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കൂറുമാറി എങ്കിലും പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞു. 29½ വര്‍ഷം കഠിന തടവും രണ്ടു ലക്ഷത്തിപതിനഞ്ചായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത.് പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം.

പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് ആണ് ഇത്. ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത് പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം കെ രമേശ് ആയിരുന്നു

Related posts