ചില പ്രത്യേക നക്ഷത്രങ്ങള്‍ കര്‍ക്കിടക മാസത്തില്‍ ധനവും ധാന്യവും നേടുവാന്‍ മികച്ചതാകും. കര്‍ക്കിടക മാസത്തില്‍ സര്‍വ്വൈശ്വര്യവും നേടുന്ന നക്ഷത്രങ്ങള്‍ എന്നു വേണം, പറയുവാന്‍. ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയു.
അശ്വതി
അശ്വതി നക്ഷത്രം കര്‍ക്കിടക മാസം ഏറെ ഉന്നതി നേടുന്ന ഒരു നക്ഷത്രമാണ്. കര്‍ക്കിടകത്തില്‍ സര്‍വ്വൈശ്വര്യ സാധ്യതയുള്ള നക്ഷത്രം എന്നു വേണം, പറയുവാന്‍.
രാഹിണി, മൂലം
രാഹിണി, മൂലം നക്ഷത്രങ്ങളും കര്‍ക്കിടകത്തില്‍ ഉത്തമ ഫലം കാണിയ്ക്കുന്ന നക്ഷത്രങ്ങളാണ്. മൂലത്തന് ഏഴര, കണ്ടക ശനിയെങ്കിലും വീടു വയ്ക്കാനും മറ്റുമുള്ള ഭാഗ്യം കണ്ടു വരുന്നു.
ഉത്രം
ഉത്രം അത്യുത്തമമായ നാളാണ്. ഉത്രം നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസത്തില്‍ പല ഉയര്ച്ചകളുേേം ജ്യാതിഷ പ്രകാരം പറയുന്നു. വാഹനം, വസ്ത്രം, ആഡംബരം തുടങ്ങി കാര്യങ്ങളെല്ലാം തന്നെ ഈ നാളുകാര്‍ക്ക് ഫലമായി പറയുന്ന ഒന്നാണ്
വിശാഖം
വിശാഖമാണ് നക്ഷത്ര പ്രകാരം ഉന്നത പദവിയില്‍ എത്താന്‍ സാധിയ്ക്കുന്ന മറ്റൊരു നക്ഷത്രം. ഈ കര്‍ക്കിടക മാസം ഇവര്‍ക്ക് സര്‍വ്വൈശ്വര്യവും ഉയര്‍ച്ചയും പറയുന്നു. ജോലി തേടുന്നവര്‍ക്ക് നല്ല ജോലിയ്ക്കു സാധ്യത. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രൊമോഷന് സാധ്യതയുമുണ്ട്. നല്ല പദവികളില്‍ എത്താന്‍ ഭാഗ്യം ഈ കര്‍ക്കിട മാസം ഫലമായി പറയുന്നു.
ആയില്യം നക്ഷത്രം
ആയില്യം നക്ഷത്രം സന്താനങ്ങള്‍ക്ക് ഭാഗ്യമുള്ള സമയമാണ്. സത്സന്താനത്തിന് യോഗമുള്ള സമയം. ഭൂമി വാങ്ങാന്‍, അന്യദേശ വാസം തുടങ്ങിയവയെല്ലാം ഈ നക്ഷത്രങ്ങള്‍ക്കു ഫലമായി പറയുന്നു.
ഉത്രാടം
ഉത്രാടം ശക്തിവത്തായ നക്ഷത്രമാണ്. ഈ കര്‍ക്കിടക മാസം ഇവര്‍ക്ക് അവാര്‍ഡുകളോ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും ധനാഗമനം. പിതൃസ്വത്ത്, മാതൃ സ്വത്ത്, ഭൂമി സംബന്ധമായ ക്രയ, വിക്രയം എന്നിവയ്ക്കു യോഗം കാണുന്നു.
തിരുവോണം
തിരുവോണം നക്ഷത്രത്തിനും കര്‍ക്കിടക മാസം പുതിയ ജോലി, വിവാഹം, കാര്യ സാധ്യം എന്നിവയെല്ലാം ഫലമായി പറയുന്നു. കര്‍ക്കിടക മാസ ഫലം തിരുവോണത്തിന് ഭാഗ്യം കൊണ്ടു വരുന്ന സമയമാണെന്നു വേണം, പറയുവാന്‍. വീടു മോടി പിടിപ്പിയ്ക്കാനും വീടു നിര്‍മാണത്തിനും വാഹനത്തിനം വസ്ത്രത്തിനുമെല്ലാം ഭാഗ്യമുള്ളതായി പറയുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രത്തിന് കണ്ടക ശനിയെങ്കില്‍ പോലും പഠനത്തിലും സ്പോര്‍ട്സ്, ആര്‍ട്സ് എന്നിവയ്ക്കും ധനത്തിനുമെല്ലാം ഭാഗ്യമുള്ളതായി പറയുന്നു. ആഗ്രഹിയ്ക്കുന്നതു വരാന്‍ ഭാഗ്യമുള്ള നക്ഷത്രമെന്നു വേണം, പറയുവാന്‍.