മീനയെ പിറന്നാൾ ദിനത്തിൽ ദൃശ്യം 2 ലേക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

മോഹൻലാൽ നയാകനായെത്തിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. തീയേറ്ററുകളിൽ 150 ദിവസം പിന്നിട്ട ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് ഇപ്പോൾ. എന്നാലിപ്പോൾ മീനയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ സെറ്റിലേക്ക് മീനയെ സ്വാഗതം ചെയ്തിരിക്കുകയാണ് മോഹൻലാൽ. ആയുർവേദ ചികിത്സയ്ക്ക് ശേഷമാണ് മോഹൻലാൽ ദൃശ്യത്തിൻ്റെ സെറ്റിലേക്ക് എത്തിയത്.

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം വളരെ മികച്ച ഒരു ഫാമിലി എൻ്റർടെയ്നറാണെന്ന് സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു. 2015ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനും മീനയ്ക്കുമൊപ്പം നടിമാരായ അൻസിബ ഹസൻ, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആശീർവാജ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യ പതിപ്പ് മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരുന്നു.മോഹൻലാലിൻ്റെ പിറന്നാൾ സ്പെഷ്യൽ ഗിഫ്റ്റായാണ് ദൃശ്യം 2ൻ്റെ പ്രഖ്യാപനം ജീത്തു ജോസഫ് നടത്തിയത്.

Related posts