ട്വിറ്ററിലും താരം ലാലേട്ടന്‍ തന്നെ

twitter lalettan
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോള്ളോവെര്‍സ് ഉള്ള മലയാള നടനെന്ന നേട്ടം മോഹന്‍ലാലിനു സ്വന്തം. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സൈറ്റില്‍ വെച്ച് കേക്ക് മുറിച്ച് മോഹന്‍ലാലും സഹപ്രവര്‍ത്തകരും ആ നേട്ടം ഗംഭീരമാക്കി . ആഘോഷത്തിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

mohanlal_tl

ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള മലയാള നടന്‍ എന്ന ബഹുമതിക്കൊപ്പം 5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഏക മലയാള നടന്‍ എന്ന റെക്കോര്‍ഡും അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 1.5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ദുല്‍ഖര്‍ സല്‍മാന്‍ ആണ് മോഹന്‍ലാലിന് തൊട്ടു പിന്നിലുള്ളത്. പൊതുവെ മലയാള സിനിമ താരങ്ങള്‍ പൊതുവെ് ട്വിറ്റര്‍ ഉപയോഗിക്കുന്നത് വിരളമാണ്. എന്നാല്‍ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കാറുണ്ട്.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ , മോഹന്‍ലാലിന് ഏഴര ലക്ഷത്തില്‍പരം ഫോളോവേഴ്സാണ് ഉള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, ഇന്‍സ്റ്റാഗ്രാം, സുഹൃത്തായ സമീര്‍ ഹംസ എന്നീ 5 പേരെ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാല്‍ പിന്തുടരുന്നത്.

share this post on...

Related posts