ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ വേണ്ട.. ഫോണ്‍ വിളിക്കാന്‍ ഇനി ചൂണ്ടുവിരല്‍ മതി

ചൂണ്ടുവിരല്‍ ചെവിയില്‍ വെച്ച് ഫോണ്‍ വിളിക്കാന്‍ സാധിച്ചാല്‍? അസംഭവ്യം എന്ന് തോന്നുന്നുണ്ടാവാം. എന്നാല്‍ അതിന് സാധിക്കും. ഗെറ്റ് എന്ന ബ്രേയ്‌സ്ലെറ്റ് കയ്യില്‍ ധരിച്ചാല്‍. ഇറ്റാലിയന്‍ കമ്പനി ഡീഡും കമ്പനിയുടെ സഹസ്ഥാപകനായ എമിലിയാനോ പാരിനിയും ചേര്‍ന്നാണ് ഗെറ്റ് വികസിപ്പിച്ചത്. ഗെറ്റിന് 250 ഡോളറാണ് വില. നിങ്ങളുടെ സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ ഉപകരണം ഫോണ്‍ വിളിക്കുന്ന സമയത്ത് ഫോണില്‍ നിന്നുള്ള ശബ്ദം കമ്പനമാക്കി മാറ്റുകയും അവ നിങ്ങളുടെ വിരലുകളിലെ എല്ലിലൂടെ കടത്തിവിടുകയും ചെയ്യുന്നു. വിരല്‍ നിങ്ങളുടെ ചെവിയില്‍ അമര്‍ത്തിവെച്ചാല്‍ ആ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. ഗെറ്റ് ബ്രേയ്‌സ്ലെറ്റിലെ വോയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം വഴി ഔട്ട്‌ഗോയിങ് കോളുകള്‍ ചെയ്യാനും സാധിക്കും. ബോണ്‍ കണ്‍ടക്ടിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ബ്രെയ്‌സ് ലെറ്റിന്റെ പ്രവര്‍ത്തനം. സാധാരണ സ്മാര്‍ട് ഹെല്‍ത്ത് ബാന്‍ഡുകള്‍ക്ക് സമാനമാണ് ഗെറ്റ് ബ്രെയ്‌സ്ലെറ്റിന്റെ രൂപകല്‍പന. ഇതിലെ ഫിംഗര്‍പ്രിന്റ് സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതമായ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഇതില്‍ സ്പീക്കറുകള്‍ ഒന്നും ഇല്ല എന്നതാണ് ശ്രദ്ധേയം. ബട്ടനുകളോ, ഡിസ്‌പ്ലേയോ എന്നും ഇല്ല. ശബ്ദവും വിരല്‍ ചലനങ്ങളും ഉപയോഗിച്ചാണ് ബ്രെയ്‌സ്ലെറ്റ് നിയന്ത്രിക്കുക.

share this post on...

Related posts