വഴിതെറ്റിയ ‘മാതാവ് ‘ കടയിരിപ്പ് ആശുപത്രിയില്‍

AMAL 123

IMG-20180511-WA0058

കോലഞ്ചേരി: പോകേണ്ട വഴിയും, ഊരും പേരും മറന്ന വൃദ്ധയായ മാതാവിനെ കടയിരിപ്പ് ഗവ: ആശുപത്രിയില്‍ എത്തിച്ചു.ഐരാപുരം പഞ്ചായത്ത് പടി ബസ്സ് സ്റ്റോപ്പില്‍ നിന്നും ഉച്ചക്ക് 3 മണിക്ക് കോലഞ്ചേരിക്കുള്ള മഡോണ ബസ്സില്‍ കയറിയ ഏകദേശം 75 വയസ്സ് തോന്നിക്കുന്ന വൃദ്ധയായ മാതാവിന് ഇറങ്ങേണ്ടതെവിടെയെന്നോ, ഊരും പേരും വീട്ടു പേരും എന്തെന്നോ മറന്ന തോടെയാണ് ബസ്സ് ജീവനക്കാര്‍ ആശങ്കയിലായത്. ബസ്സ് ജീവനക്കാര്‍ പട്ടിമറ്റം പോലീസിനെ വിവരമറിയിക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം കടയിരിപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. വാളകം സ്വദേശിയാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വേണ്ട എന്നൊഴിച്ച് ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഈ അമ്മ ഇപ്പോള്‍ ആശുപത്രിയിലെ പാലിയേറ്റീവ് ജീവനക്കാരുടെ സുരക്ഷിത വലയത്തിലാണ്.

Related posts