‘ഇന്ത്യൻ ചായയ്ക്ക് വിദേശ വിപണി കണ്ടെത്തുന്ന മിസ് ഇന്ത്യ’; ചായക്കടക്കാരിയായി കീർത്തി സുരേഷ്

Miss India Title Reveal Teaser - Keerthy Suresh | Thaman S | Narendra Nath  | Mahesh S Koneru - YouTube

തെന്നിന്ത്യൻ സിനിമാ മേഖലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് കീർത്തി സുരേഷ്. മഹാനടി, പെൻഗ്വിൻ എന്നീ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനം കൊണ്ട് തന്നെ കീർത്തി തൻ്റെ അഭിനയ പാടവം തെളിയിച്ചിരുന്നു. ഇപ്പോഴിതാ കീർത്തി സുരേഷ് തൻ്റെ പുതിയ ചിത്രവുമായി എത്തുകയാണ്. കൊവിഡ് കാലം തീയേറ്ററുകൾക്ക് പൂട്ടിട്ടപ്പോൾ സജീവമായ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തിയ കീർത്തി സുരേഷ് ചിത്രം പെൻഗ്വിൻ വലിയ കൈയ്യടി നേടിയിരുന്നു. മിസ് ഇന്ത്യ ആണ് കീർത്തി സുരേഷിൻ്റേതായി അടുത്തതായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തുന്ന ചിത്രം. പെൻഗ്വിൻ റിലീസായത് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നുവെങ്കിൽ കീർത്തിയുടെ പുതിയ സിനിമയായ മിസ് ഇന്ത്യ റിലീസിനൊരുങ്ങുന്നത് നെറ്റ്ഫ്ലിക്സിലൂടെയാണ്.

Keerthy Suresh's New Movie "Miss India" teaser released - Stressbuster |  DailyHunt

ചിത്രത്തിൻ്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം സംരംഭക എന്ന നിലയിൽ ജീവിതവിജയം നേടാൻ ശ്രമിക്കുന്ന വ്യക്തിയാണ്. പലയിടത്തുനിന്നും തിരിച്ചടികളും പിൻവിളികളുമുണ്ടാകുമ്പോഴും പതറാതെ തൻ്റെ ലക്ഷ്യത്തിലേക്ക് ആഞ്ഞടുക്കുന്ന ശക്തയായ സ്ത്രീസാന്നിധ്യമാണ് കീർത്തിയുടെ കഥാപാത്രമായ സംയുക്ത. നാല് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ത്യൻ തെയിലയുടെ രുചി വിദേശികൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന സംരംഭവുമായാണ് സംയുക്ത എത്തുന്നത്. വിജയപ്പടവുകളിലേക്കുള്ള പാതയിൽ സംയുക്ത നേരിടുന്ന പ്രതിസന്ധികൾ ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു. രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നവീൻ ചന്ദ്ര, കമൽ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts