ഉമംഗ് ആപ്പില്‍ ഭൂപട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം

മാപ്പ് മൈ ഇന്ത്യയുമായുള്ള ധാരണാപത്രത്തിലൂടെ ഉമംഗ് ആപ്പില്‍ ഭൂപട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം തയ്യാറെടുക്കുന്നു.

മാപ്പ് മൈ ഇന്ത്യ മാപ്സുമായി ഉമംഗിനെ സംയോജിപ്പിച്ചതോടെ, പൗരന്മാര്‍ക്ക് ഒരു ബട്ടണമര്‍ത്തിയാല്‍ അവരവരുടെ സ്ഥലത്തിനടുത്തുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കണ്ടെത്താന്‍ കഴിയും. മാപ്പ് മൈ ഇന്ത്യ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വിശദവും സംവേദനാത്മകവുമായ തെരുവ്, ഗ്രാമതല മാപ്പുകളുടെ സഹായത്തോടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ദിശകള്‍, ട്രാഫിക്, റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍, യാത്രാ ദൂരം ഉള്‍പ്പെടെയുള്ളവ മനസ്സിലാക്കാനാവശ്യമായ ദൃശ്യ- ശ്രവ്യ മാര്‍ഗ്ഗനിര്‍ദേശവും പൗരന്മാര്‍ക്ക് ലഭിക്കും.

മാപ്പ് മൈ ഇന്ത്യ വഴി ഉമംഗിലൂടെ ഇനിപ്പറയുന്ന സേവനങ്ങള്‍ ഇതിനോടകം ആരംഭിച്ചു:

1) മേരാ റേഷന്‍ – ഉമംഗ് വഴി ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ന്യായ വില കടകള്‍ തിരിച്ചറിയാനും കണ്ടെത്താനും കഴിയും.

2) eNAM – ഉമംഗ് വഴിയുള്ള ‘മണ്ഡി നിയര്‍ മി’ സേവനം ഉപയോക്താക്കളെ അടുത്തുള്ള മണ്ഡികള്‍ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കും.

3) Damini – തൊട്ട് മുമ്പ് മിന്നല്‍പ്പിണരുണ്ടായ സമീപ പ്രദേശങ്ങള്‍ മനസ്സിലാക്കി ഉപയോക്താക്കള്‍ക്ക് മിന്നല്‍ മുന്നറിയിപ്പ് നല്‍കുന്നതാണ് ‘Damini Lightning Alerts’ സേവനം.

പൗരന്മാരുടെ സൗകര്യാര്‍ത്ഥം ഇനിപ്പറയുന്ന ഒട്ടേറെ സേവനങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കും:

1) ESIC – ഉപയോക്താക്കള്‍ക്ക് ESI ആശുപത്രികള്‍ / ഡിസ്‌പെന്‍സറികള്‍ തുടങ്ങിയവ തിരിച്ചറിയാനും കണ്ടെത്താനും കഴിയും.

2) ഇന്ത്യന്‍ ഓയില്‍ – പാചകവാതകം നിറയ്ക്കുന്ന സമീപത്തുള്ള ചില്ലറ വിതരണ സ്റ്റേഷനുകളും വിതരണക്കാരെയും കണ്ടെത്താനുള്ള സേവനം.

3) NHAI – ഉപയോക്താക്കള്‍ക്ക് യാത്രാമധ്യേയുള്ള ടോള്‍ പ്ലാസകളും ടോള്‍ നിരക്ക് വിവരങ്ങളും അറിയാനാകും.

4) നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മാപ്പില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു.

5) പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന (മേരി സഡക്) – മാപ്പ് മൈ ഇന്ത്യ പ്ലാറ്റ്ഫോമില്‍ പിഎംജിഎസ്വൈക്ക് കീഴിലുള്ള യാത്രായോഗ്യമല്ലാത്ത റോഡുകള്‍ തിരഞ്ഞെടുത്ത് പരാതികള്‍ ഉന്നയിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.

97183-97183 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കി UMANG ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇനിപ്പറയുന്ന ലിങ്കുകളിലും ലഭ്യമാണ്:

  1. Web: https://web.umang.gov.in/web/#/
  2. Android: https://play.google.com/store/apps/details?id=in.gov.umang.negd.g2c
  3. iOS: https://apps.apple.com/in/app/umang/id1236448857

Related posts