ഇന്ത്യയില്‍ ക്ലച്ചിടാന്‍ സുസുക്കി ജിംനിയെ അടിസ്ഥാനമാക്കി മിനി എസ്.യു.വി

ജപ്പാനില്‍ മിനി എസ്.യു.വി ജിംനിയെ കഴിഞ്ഞ വര്‍ഷമാണ് സുസുക്കി അവതരിപ്പിച്ചത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാലാം തലമുറയില്‍പ്പെട്ട ഈ ജിംനിയെ അടിസ്ഥാനമാക്കി മിനി എസ്.യു.വി ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി. ഇന്ത്യയിലെ പഴയ ജിപ്‌സിക്ക് പകരക്കാനായിരിക്കും ഈ ചെറു എസ്യുവി. അടുത്ത വര്‍ഷത്തോടെ മിനി എസ്യുവി മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണ് ജപ്പാനില്‍ ജിംനിക്കുള്ളത്. ഇതില്‍ സിയേറയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും ഇന്ത്യയിലെത്തുക. പരമ്പരാഗത ബോക്‌സി രൂപമാണ് ജിംനിയുടെയും സവിശേഷത. 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്‌പെക്ക് ജിംനിക്ക് കരുത്തേകുക. ഇതേ എന്‍ജിന്‍ തന്നെ ഇന്ത്യന്‍ സ്‌പെക്ക് എസ്.യു.വിയിലും ഉള്‍പ്പെടുത്തിയേക്കും. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

share this post on...

Related posts