എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

23-1456227969-mishanavas

ചെന്നൈ: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ വയനാട് എം.പി. എം.ഐ.ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ആശുപത്രിയിലെത്തി.

കഴിഞ്ഞ ഒക്ടോബര്‍ 31നാണ് കരള്‍ മാറ്റ ശസ്ത്രക്രിയക്കായി വയനാട് എം പി എം.ഐ.ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായി. എന്നാല്‍ നിര്‍ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്നലെ അര്‍ധ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ടി.സിദ്ദീഖ് എന്നിവരും ആശുപത്രിയിലെത്തി. കിഡ്‌നിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ലാത്തതിനാല്‍ ഡയാലിസിസ് തുടരുകയാണ്.

share this post on...

Related posts