വിവാഹദിനം 1000 കുട്ടികള്‍ക്കായി മാറ്റിവച്ച് ഓസില്‍

വിവാഹ ദിവസം 1000 കുട്ടികളുടെ ചികില്‍സാ ചെലവ് ഏറ്റെടുത്ത് ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. അമൈന്‍ ഗുല്‍സെയെ ജീവിതപങ്കാളിയായി ഓസില്‍ കൂടെക്കൂട്ടിയതിന്റെ ആഘോഷമാണ് നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ടി ഓസില്‍ മാറ്റിവച്ചത്. വെള്ളിയാഴ്ച്ചയായിരുന്നു ഓസില്‍ – അമൈന്‍ വിവാഹം. ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് സഹായ ഹസ്തംകൂട്ടി നീട്ടുകയാണ് ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളാവുകയാണ്. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഓസിലിന്റെ വിവാഹ ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം ബെസ്റ്റ് മാന്‍ ആയി കൂടെ നിന്നത് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനാണ്. ഉര്‍ദുഗാന്റെ സാന്നിധ്യം ചില വിവാദങ്ങള്‍ക്കും തിരി തെളിച്ചിട്ടുണ്ട്. 2014 ല്‍ ലോകകപ്പ് ജയത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നു ലഭിച്ച രണ്ടര ലക്ഷം പൌണ്ട്, ബ്രസീലിലെ 23 കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്കായി ഓസില്‍ സംഭാവന നല്‍കിയിരുന്നു.

share this post on...

Related posts