അപ്പീല്‍ തള്ളി; മൂന്ന് മാസം മെസ്സി പുറത്ത് തന്നെ തുടരേണ്ടി വരും

യണല്‍ മെസ്സിയുടെ രാജ്യാന്തര വിലക്ക് തുടരും. കോപ്പാ അമേരിക്കാ സംഭവവികാസത്തിലാണ് താരം വിലക്ക് നേരിടുന്നത്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ്ങിന്റെ അഴിമതി ആരോപണ കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അപ്പീല്‍ തള്ളിയതോടെ മെസ്സി 3 മാസം തന്നെ പുറത്ത് തുടരേണ്ടി വരും.

നവംബര്‍ 3 വരെയാണ് താരത്തിനു പുറത്തിരിക്കേണ്ടി വരിക. ജര്‍മ്മനി ഇക്വഡോര്‍ എന്നിവര്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും. ഒക്ടോബര്‍ 9, 13 തീയതികളിലാണ് മത്സരം.

Related posts