പാവങ്ങള്‍ക്ക് റെസ്റ്റോറന്റ് തുറന്ന് നല്‍കി മെസി

കോപ അമേരിക്കയിലെ വിവാദ നായകനായ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി, സ്വന്തം നാടായ റൊസാരിയോയില്‍ മനുഷ്യത്വപരമായ നടപടിയിലൂടെ കൈയ്യടി നേടുന്നു. കടുത്ത ശൈത്യം നേരിടുന്ന റൊസാരിയോ നഗരത്തില്‍, സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ റൊസാരിയോ നഗരത്തിലെ ഭവനരഹിതരായ പാവങ്ങള്‍ക്കു സൗജന്യ ഭക്ഷണം നല്‍കാന്‍ മെസ്സി നിര്‍ദേശം നല്‍കി. ഭക്ഷണത്തിനു പുറമെ കോട്ടുകളും പുതപ്പുകളും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അര്‍ജന്റീനയിലെ തീരദേശ നഗരമായ റൊസാരിയോ നിലവില്‍ ശക്തമായ ശൈത്യത്തിന്റെ പിടിയിലാണ്. ഈ അവസ്ഥയില്‍ വീടില്ലാത്തതു കാരണം തെരുവില്‍ കഴിയുന്നവര്‍ക്ക് സഹായവുമായാണ് മെസ്സിയുടെ ഉടമസ്ഥതയിലുള്ള വി.ഐ.പി റൊസാരിയോ റെസ്റ്റോറന്റ് മുന്നോട്ടു വന്നത്. ജൂലൈ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ ഒമ്പത് വരെയാണ് സൗജന്യ ഭക്ഷണം നല്‍കിയത്. ‘സമ്പന്നവും സമൃദ്ധവുമായ’ ഭക്ഷണം വിതരണം ചെയ്യുന്ന കാര്യം നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. തെരുവില്‍ കഴിയുന്നവരെ കണ്ടാല്‍ കൂട്ടിവരണമെന്നും വിശപ്പുമാറ്റി നിറഞ്ഞ ഹൃദയത്തോടെ കിടന്നുറങ്ങാമെന്നും പരസ്യത്തില്‍ പറയുന്നു.

share this post on...

Related posts