മീശമാധവന്‍ 19-ാം വര്‍ഷത്തിലേക്ക്…സച്ചിയെയും ഓര്‍മിക്കണം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ മീശമാധവന്‍ പത്തൊമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. അന്തരിച്ച പ്രതിഭ സച്ചി ആദ്യമായി സിനിമാ ടൈറ്റിലില്‍ തെളിഞ്ഞത് മീശമാധവനുവേണ്ടിയാണെന്ന് നിര്‍മാതാവ് മഹാ സുബൈര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞു. എന്നാല്‍ എഴുത്ത് സംബന്ധിയായല്ല അദ്ദേഹം മീശമാധവനുമായി സഹകരിച്ചത്. ലീഗല്‍ അഡൈ്വസര്‍ എന്നതായിരുന്നു ചിത്രത്തില്‍ സച്ചിയുടെ സ്ഥാനം. ദിലീപിനെ സൂപ്പര്‍താരപദവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ സിനിമയാണ് മീശമാധവന്‍. കേരളത്തില്‍ 250 ദിവസമാണ് ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. ബി, സി ക്ലാസ് തിയറ്ററുകളിലും മീശമാധവന്‍ നൂറ് ദിവസത്തിന് മേല്‍ ഓടി. ദിലീപിന് പുറമേ കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, ഹരിശ്രി അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ താരനിര അണനിരന്ന സിനിമ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.

Related posts