പ്രമേഹത്തിനു മരുന്ന് പ്ലാവില തോരൻ

കഞ്ഞിയും കറിയും വച്ചു കളിയ്ക്കുമ്പോള്‍ പ്ലാവിലത്തോരനും സാങ്കല്‍പിക കഞ്ഞി, കറി വിഭവങ്ങളില്‍ ഒന്നായിരുന്നു.അന്നത്തെ കാലത്ത് പ്രധാന്യം കുറഞ്ഞിരുന്ന ചക്ക ഇപ്പോള്‍ മുന്‍പന്തിയിലാണ്. പല അസുഖങ്ങളടക്കം ചക്കയില്‍ നിയന്ത്രണമുണ്ടെന്നാണ് ചില പഠന വിശദീകരണങ്ങൾ. ചക്കയും ചക്കയുടെ കുരുവും മാത്രമല്ല, പ്ലാവിലയും ആരോഗ്യ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നുവെന്നതാണ് വാസ്തവം. ഇതിനാല്‍ തന്നെ പ്ലാവില കൊണ്ടുണ്ടാക്കുന്ന യഥാര്‍ത്ഥ വിഭവമായും പ്ലാവിലത്തോരനാണ്. പ്രമേഹത്തിനുള്ള നല്ല പരിഹാരമായി പ്ലാവിലയെ കണക്കാക്കുന്നു. പ്രമേഹത്തിന് മികച്ച ഒരു പരിഹാരമായ ഭക്ഷണമാണ് ഇത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹമുള്ളവരില്‍. പ്ലാവിലയുടെ ഞെട്ടും ജീരകവും ചേര്‍ത്തു തിളപ്പിയ്ക്കുന്ന പാനീയം പ്രമേഹത്തിനുള്ള നല്ലൊരു മരുന്നായി പൊതുവേ ഉപയോഗിക്കപ്പെടുന്നു. പ്ലാവിലക്ക് തെറാപ്യൂട്ടിക് ഗുണങ്ങളുണ്ട്. ഇതാണ് പ്രമേഹ പരിഹാരമായി പ്രവര്‍ത്തിക്കുന്നതും.

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാല്‍ തന്നെ നല്ല ശോധനയ്ക്കും ഇതു സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇലക്കറിയുടെ കൂട്ടത്തില്‍ കൂട്ടാവുന്ന പ്ലാവിലത്തോരന്‍ നാരുകളാല്‍ സമ്പുഷ്ടവുമാണ്.ഹൃദയാരോഗ്യത്തിന്ഏറെ നല്ലതാണ്. ഹാര്‍ട്ട് റേറ്റും ബിപിയുമെല്ലാം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. പ്രമേഹമുള്ളവരില്‍ ഹൃദയ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. പ്രമേഹ നിയന്ത്രണത്തിലൂടെയും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് പ്ലാവില കൊണ്ടുള്ള ഈ വിഭവം. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ കഴിയുന്ന ഒന്നാണിത്.

ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതാണ് വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്നത്. പ്ലാവിന്റെ മൂപ്പെത്താത്ത ഇലകള്‍ വേണം, ഇതിനായി ഉപയോഗിക്കാന്‍. ഇതു നല്ലതു പോലെ വൃത്തിയാക്കി നുറുക്കി ആവി കയറ്റിയെടുത്തതിനുശേഷം, തേങ്ങ,പച്ചമുളക്, ചെറിയുളളി, ജീരകം എന്നിവ ചേര്‍ത്തു ചതത്തെടുക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു മൂക്കുമ്പോള്‍ കടുകും ചുവന്ന മുളകും വറുത്തിട്ട് പ്ലാവിലയിട്ടു വേവിയ്ക്കുക. ഉപ്പും ചേര്‍ക്കാം. ഇതു മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങാ മിശ്രിതം ചേര്‍ത്തിളക്കാം. ഇടയ്ക്ക് ആവശ്യമെങ്കില്‍ വെള്ളം തളിച്ചു കൊടുക്കാം. വേണമെങ്കിൽ ഇതില്‍ ചെറുപയര്‍ വേവിച്ചു ചേര്‍ത്തും തയ്യാറാക്കാം. ഏറെ ആരോഗ്യപ്രദമായ വിഭവമാണിത്.

Related posts