” അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്… ” ; ലക്ഷ്മി രാമകൃഷ്ണന്‍

0-1-696x636
മീ ടു ക്യാംപയിനിന്റെ ഭാഗമായി നേരത്തെ വെളിപ്പെടുത്തിയ സംഭവത്തിലെ വ്യക്തിയെ വെളിപ്പെടുത്തി നടി ലക്ഷ്മി രാമകൃഷ്ണന്‍. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നിഖില്‍ മുരുകന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ലക്ഷ്മി പറയുന്നു. നേരത്തെ താന്‍ സംഭവം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ അതിന്റെ സമയമായിരിക്കുന്നുവെന്നും നടി പറയുന്നു.

പലപ്പോഴും ദുഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചു, അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്. പക്ഷേ എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനം. അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ക്കുമ്പോള്‍ അത് തുറന്നു പറയാന് കൂടുതല്‍ ഊര്‍ജമാകുന്നു. അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് നിഖില്‍ പറഞ്ഞു. സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുമെന്നും നിഖില്‍ പറഞ്ഞു.

share this post on...

Related posts