മായാനദിയില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

30-1498811973-11-1497155355-02-1493711269-photo-2017-05-02-13-17-18

മായാനദിയില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് ട്രോളന്മാര്‍. ആഷിക് അബു സംവിധാനം ചെയ്ത മായാനദി കണ്ടുവെന്നും ടൊവിനോയുടെയും ഐശ്വര്യയുടേയും അഭിനയം കൊള്ളാം എന്നും അരുവിക്കര എംഎല്‍എ ശബരിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതിനോടൊപ്പം സിനിമയില്‍ തനിക്കു സ്ത്രീവിരുദ്ധമെന്നു തോന്നിയ ഒരു രംഗത്തെക്കുറിച്ചും ശബരിനാഥന്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് മായാനദി ആരാധകരെ ചൊടിപ്പത്.
സ്ത്രീവിരുദ്ധത കാണിക്കുന്നതും സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, സിനിമയിലെ ആ പ്രത്യേക രംഗം കണ്ടപ്പോള്‍ അതു നന്നായെന്നു പറഞ്ഞ് ആരും തിയേറ്ററില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചില്ലെന്നും തുടങ്ങിയുള്ള മറുപടികള്‍ പോസ്റ്റിനു താഴെയുണ്ട്. ശബരീനാഥനെ പരിഹസിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അറിയാവുന്ന പണിക്കു പോയാല്‍ പോരേ, ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ, പാര്‍വതിയെ കാണിക്കൂ സ്ത്രീവിരുദ്ധത ചര്‍ച്ചയായിക്കോളും, ഇതൊരു മാതിരി ചിന്തേടെ ജിമിക്കിക്കമ്മല് പോലായി എന്നെല്ലാമാണ് പരിഹാസങ്ങള്‍. ചേട്ടാ ഈ പോസ്റ്റ് വളച്ചൊടിച്ച് ടൊവിനോ ഫാന്‍സ് ട്രോളി ഒരു പരുവമാക്കും എന്ന് മുന്നറിയിപ്പ് നല്‍കിയവരുമുണ്ട്.

share this post on...

Related posts