മേക്കോവറുമായി മതേരൻ ഒരുങ്ങി കഴിഞ്ഞു

matheran hill station

ലോക്ക്ഡൗൺ നടപ്പാക്കി മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ഉറങ്ങിയ അവസ്ഥയായിരുന്നു എല്ലായിടത്തും. ഈ സ്ഥലങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. പ്രാദേശിക ടൂറിസത്തെ കൂടുതൽ ആകർഷകമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അങ്ങനെ മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിലൊന്നായ മതേരൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. നാല് ടൂറിസ്റ്റ് വ്യൂ പോയിന്റുകൾ നവീകരിക്കുന്നതിനും അലങ്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ദസ്തൂരി നകയ്ക്കും മതേരനും ഇടയിലുള്ള പാത മെച്ചപ്പെടുത്തും.റിപ്പോർട്ടുകൾ പ്രകാരം മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) മതേരനെ ഭംഗിയാക്കാനുള്ള ചുമതല ഏറ്റെടുത്തിട്ടുണ്ട്. മൊത്തം ജോലിയുടെ പകുതിയും ഇതിനകം പൂർത്തിയായി.

Matheran: A Misty Retreat in Maharashtra | India.com

കൂടാതെ തെരുവ് വിളക്കുകൾ, സൈൻബോർഡ്, ബെഞ്ചുകൾ, ഡസ്റ്റ്ബിനുകൾ, റെയിലിംഗുകൾ എന്നിവയുടെ നിർമ്മാണവും തകൃതിയായി നടക്കുന്നു. മേക്ക്ഓവർ ചെയ്യുമ്പോൾ മേഖലയിലെ പാരിസ്ഥിതിക പരിമിതികളും പരിഗണിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മതേരൻ. വിനോദസഞ്ചാര വാഹനങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ, പ്രശസ്തമായ നെറൽ-മതേരൻ ടോയ് ട്രെയിനിൽ ഇടുങ്ങിയ ഗേജ് റെയിൽവേയിലൂടെയാണ് മുകളിൽ എത്തേണ്ടത്. പശ്ചിമഘട്ടത്തിന്റെ മനംമയക്കുന്ന കാഴ്ചകൾ പനോരമ പോയിന്റ് നൽകുന്നു. സന്ദർശനത്തിന് യോഗ്യമായ അത്തരം മനോഹരമായ സൈറ്റുകൾ മതേരനിലുണ്ട്.

Related posts