സാന്ത്വനമേകാന്‍ ഒന്നാം ക്ലാസുകാര്‍  മുതല്‍ എന്‍ജിനീയറിംഗ്  വിദ്യാര്‍ത്ഥി വരെ: ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ ആഘോഷമായി  

AnM_IMG_Matha Music (2)
 
കൊച്ചി: ഒന്നാംക്ലാസു മുതല്‍ എന്‍ജിനീയറിംഗിനു വരെ പഠിക്കുന്ന  വലിയൊരു സംഘം വിദ്യാര്‍ഥികള്‍ സംഗീത സാന്ത്വനവുമായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്ക് കൗതുകവും പിന്നാലെ വിസ്മയവും.  
കൊച്ചി മാതാ സംഗീത വിദ്യാലയത്തിലെ 15 വിദ്യാര്‍ത്ഥികളാണ്  ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ ഗാന വിസ്മയം തീര്‍ത്തത്. 
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍റെ 242-ാമത് ലക്കമായിരുന്നു ബുധനാഴ്ച.
പ്രശസ്ത സംഗീതാധ്യാപകനായ വര്‍ഗീസ് മാസ്റ്ററുടെ മാതാ സംഗീത വിദ്യാലയത്തിലെ കുട്ടികള്‍ 20 പാട്ടുകളാണ് ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ അവതരിപ്പിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഞ്ജലിയും പ്രണവുമായിരുന്നു ഗായകരിലെ ബേബികള്‍. നാലാം ക്ലാസുകാരി സെറേലിയ അന്നം, അഞ്ചാം ക്ലാസുകാരികളായ അലീന രാജേഷ്, അലീന ജോസ്,  11 വയസ്സുകാരന്‍ യദു നന്ദന്‍, ആറാം ക്ലാസുകാരി പവിത്ര അനില്‍, ഏഴാം ക്ലാസുകാരിയായ അനുഗ്രഹ, എട്ടാം ക്ലാസില്‍ പഠിക്കുന്ന മെഹ്താബ്, ജെബ്രിയേല്‍ ജോജോ, ഒമ്പതാം ക്ലാസുകാരി ദിയ ഐഷ, പത്താംക്ലാസുകാരി ആര്യ, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജനേഷ രാജേഷ്, ബി എ വിദ്യാര്‍ത്ഥിനി ആതിര വി എസ്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി നേഹ മരിയ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.
പന്ത്രണ്ടു മലയാളം, നാല് വീതം ഹിന്ദി, തമിഴ് ഗാനങ്ങളുമാണ് സംഘം അവതരിപ്പിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംഗീതാധ്യായന രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്ഥാപനമാണ് മാതാ വിദ്യാലയം. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വര്‍ഗീസ് മാസ്റ്റര്‍ നേടിയിട്ടുണ്ട്. 

share this post on...

Related posts