വന്‍ ഡിസ്‌കൗണ്ട് സെയിലുമായി മാരുതി

 

 

 

 

 

 

 

 

 

 

 

 

 

 

ന്‍ ഡിസ്‌കൗണ്ട് സെയിലുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി വില്‍ക്കുന്ന വാഹനങ്ങളിന്മേലാണ് ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി.

ബലേനൊയുടെ പെട്രോള്‍ വകഭേദത്തിന് 15,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും, കോര്‍പ്പറേറ്റ് ഓഫറായി 5,000 രൂപയടക്കം വിവിധ വകഭേദങ്ങള്‍ അനുസരിച്ച് 35,000 രൂപയുടെ വരെ ഇളവുമാണ് നല്‍കുന്നത്.

ബലേനൊയുടെ ഡീസല്‍ പതിപ്പിന് 62,400 രൂപ വരെയും ഇഗ്‌നിസിന് 57,000 രൂപ വരെയും എസ്‌ക്രോസിന് 1,12,900 രൂപ വരെയും സിയാസ് പെട്രോളിന് 65,000 രൂപ വരെയും സിയാസ് ഡീസലിന് 87,700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി ലഭ്യമാക്കുന്നത്.

share this post on...

Related posts