ഭാര്യയെ കബളിപ്പിച്ച് മദ്ധ്യവയസ്‌കന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു

78

ഗുണ്ടല്‍പേട്ട്: ഭാര്യയെ കബളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മദ്ധ്യവയസ്‌കനെതിരെ ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കി. കര്‍ണ്ണാടകയിലെ ചാമ്രാജ്നഗര്‍ സ്വദേശി 44 വയസ്സുകാരനായ രവിശങ്കറാണ് ആദ്യ ഭാര്യയെ കബളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഗുണ്ടല്‍ പേട്ടില്‍ കെഎസ്ആര്‍ടിസി കണ്ടക്റ്ററായ ഇദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

CNG-2eND-MARREGE-AV-4

രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഇക്കാര്യം യാദൃശ്ചികമായി രവിശങ്കറിന്റെ ഭാര്യ അറിയുവാന്‍ ഇടയായി. രവിശങ്കര്‍ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ ആദ്യ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

share this post on...

Related posts