മ്യൂസിക്കൽ ലൈഫ് ശരിയായപ്പോൾ വിവാഹ ജീവിതം പരാജയമായി’; തന്റെ ജീവിത കഥ പറഞ്ഞ് ശബരീഷ് പ്രഭാകർ!

സംഗീത ആസ്വാദകരുടെ പ്രിയങ്കരനായ മ്യൂസീഷനാണ് ശബരീഷ് പ്രഭാകർ. ചേർത്തല സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സംഗീതജ്ഞരുടെ കൊച്ചുമകൻ കൂടിയായ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ ഇപ്പോഴിതാ തൻ്റെ സംഗീത വിശേഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. അമൃത ടിവിയി ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് ശബരീഷ് തൻ്റെ ജീവിതകഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. അച്ഛനും അമ്മയും പതിനഞ്ച് വർഷം കാത്തിരുന്ന് കിട്ടിയ ആളാണ്, ചേർത്തല സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സംഗീതജ്ഞരുടെ കൊച്ചുമകനായതിനാൽ തന്നെ കുട്ടിക്കാലം മുതൽക്കേ സംഗീതത്തോടു കമ്പമുണ്ടായിരുന്നു. അഞ്ചാം വയസ് മുതലാണ് വയലിൻ പഠിച്ചു തുടങ്ങിയത് ഏഴാം വയസിൽ പാട്ടും പഠിച്ച് തുടങ്ങി.

Sabareesh Prabhaker life story: 'അച്ഛനും അമ്മയ്ക്കും 15 കൊല്ലത്തെ  കാത്തിരിപ്പിന് ശേഷം കിട്ടിയ ആളാണ്, മ്യൂസിക്കൽ ലൈഫ് ശരിയായപ്പോൾ വിവാഹ ജീവിതം  ...

അച്ഛനും അമ്മയും നല്ല പിന്തുണയാണ് നൽകിയതെന്നും, കുട്ടിക്കാലം മുതൽക്കേ വയലിൻ പഠനത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ടെന്നും ശബരീഷ് പറഞ്ഞു. മോഹൻലാലിൻ്റെ വലിയ ആരാധകനാണ്, സിനിമകളിലൊക്കെ ലാലേട്ടന് തല്ലു കിട്ടുമ്പോ വല്ലാതെ വിഷമമാകമെന്നും ശബരീഷ് പരിപാടിയിൽ പറഞ്ഞു. വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാറിൻ്റെ ചോദ്യത്തോടെയാണ് ശബരീഷ് വ്യക്തിജീവിതത്തെ കുറിച്ച് വാചാലനായത്. 2017ലായിരുന്നു വിവാഹം, സവിത എന്നാണ് ആളുടെ പേര്. പക്ഷേ ഇപ്പോൾ ഞങ്ങൾ ഒരുമിച്ചല്ല. സെപ്പറേറ്റഡാണ്. മ്യൂസിക്കൽ ജീവിതം ശരിയായപ്പോൾ മാര്യേജ് ലൈഫ് അങ്ങ്ട് സെറ്റായില്ല എന്ന് തെല്ലു നിരാശയോടെ ശബരീഷ് പ്രഭാകർ പറഞ്ഞു. തൃശൂരാണ് സവിത ഉള്ളതെന്നും ശബരീഷ് പറഞ്ഞു. നിങ്ങളൊരുമിക്കട്ടെ എന്ന് ആശിക്കുന്നു എന്നാണ് അവതാരകൻ ഇതിനു മറുപടിയായി പറഞ്ഞത്.

Up, Close and Personal with a Fiddle Prince: Sabareesh Prabhaker | Nameeta  Renchi

ഞാൻ മാത്രമല്ല, ഇതുകാണുന്ന എല്ലാവരും അതിനായി പ്രാർത്ഥിക്കുമെന്നും അവതാരകൻ കൂട്ടിച്ചേർത്തു. ആരുമായും തല്ലു കൂടാൻ പോകാത്ത പ്രകൃതമാണെന്നും ജിമ്മിൽ പോകുന്നത് ആരുമായും തല്ലു കൂടാനല്ലെന്നും പൊതുവേ താനൊരു സാധുവാണെന്നും ശബരീഷ് പറയുന്നു. പാതി ജീവൻ കൊണ്ടു ദേഹം വാഴ്ന്ത് വന്തദോ’ എന്ന വരികളാണ് ശബരീഷ് വയലിനിൽ മീട്ടിയത്. ഇതു കേട്ട് കഴിഞ്ഞ ശ്രീകുമാർ പറഞ്ഞത് ഇതു കേട്ട് സവിത മൌനം വെടിഞ്ഞ് തിരിച്ചെത്തുമെന്നാണ്.

Related posts