കോക്കോസോള്‍ ഗോര്‍മെറ്റ് ഉല്‍പന്ന നിരയുമായി മാരികോ

കൊച്ചി: മുന്‍നിര എഫ് എം സിജി ബ്രാന്‍ഡായ മാരികോ, കൊക്കോസോള്‍ എന്ന ബ്രാന്‍ഡില്‍, വേഗന്‍ ഗോര്‍മെറ്റ് ഉല്‍പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ഓര്‍ഗാനിക് ഉല്പന്ന മേഖലയിലേയ്ക്കുള്ള മാരികോയുടെ പ്രവേശനം കൂടിയാണിത്.ഓര്‍ഗാനിക് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, പ്രകൃതിദത്ത വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ പ്രകൃതിദത്ത ഇന്‍ഫ്യൂസ്ഡ് വേരിയന്റ്‌സ്, കോക്കനട്ട് സ്‌പ്രെഡ്‌സ്, കോക്കനട്ട് ചിപ്പ്‌സ്, ഓര്‍ഗാനിക് കോക്കനട്ട് ഷുഗര്‍ എന്നിവയടങ്ങുന്നതാണ് കോക്കോ സോള്‍.
പ്രധാന പോഷകങ്ങളും സമൃദ്ധമായ സുഗന്ധവും യഥാര്‍ഥ നാളികേരത്തിന്റെ സ്വാദും സംരക്ഷിച്ചുകൊണ്ട് കോള്‍-പ്രെസിംഗ് പ്രോസസ് ഉപയോഗിച്ച് വിദഗ്ധമായി പിഴിഞ്ഞെടുക്കുകയാണ് കോക്കോ സോള്‍ ഇന്‍ഫ്യൂസ്ഡ് കോള്‍ഡ് പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. അനായാസം ദഹിക്കുകയും ഊര്‍ജം ലഭ്യമാക്കുകയും ദഹനത്തെ സഹായിക്കുകയും ഭാരം ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഇതിലെ മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡ്‌സ്.

ദിലീപിന് മംമ്തയുടെ ഫ്‌ളയിങ് കിസ്

പല വിഭവങ്ങള്‍ക്കും പ്രകൃതിദത്ത രുചിയും മണവും നല്‍കുന്ന ഷെഫ് കുനാല്‍ കപൂറാണ് വിദഗ്ധമായി മൂന്ന് ഇന്‍ഫ്യൂസ്ഡ് വേരിയന്റുകളും തയാറാക്കിയിരിക്കുന്നത്. ഹോട്ട് ചില്ലിയുടെയും രുചികരമായ ഒറിഗാനോയുടെയും സത്ത് പ്രകൃതിദത്തമായി പിഴിഞ്ഞെടുക്കുന്നതാണ് കൊക്കോ സോള്‍ ഇന്‍ഫ്യൂസ്ഡ് കോള്‍ഡ് പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍-ചില്ലി ഒറിഗാനോ. ഇത് സലാഡുകള്‍ക്കും പാസ്റ്റയ്ക്കും ഏറ്റവും അനുയോജ്യമാണ്. ഇതേ രിതിയില്‍ കറുവപ്പട്ടയുടെ സത്ത് പിഴിഞ്ഞെടുക്കുന്നതാണ് സിനമണ്‍ വേരിയന്റ്. ബേക്കിംഗിലും ഷെയ്ക്കുകളിലും ക്രീമുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്. കറിവേപ്പിലയുടെയും മല്ലിയുടെയും സത്ത് ചേര്‍ന്ന കറി കൊറിയാന്‍ഡര്‍ വേരിയന്റ് ഇന്ത്യന്‍ വിഭവങ്ങള്‍ തയാറാക്കാന്‍ ഏറെ അനുയോജ്യവും സ്വാദിഷ്ഠവും രുചികരവുമാണ്.
കൃത്രിമ ചേരുവകള്‍ ചേര്‍ക്കാത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് കൊക്കോ സോള്‍ ഫുഡ്‌സ്. 100 ശതമാനം ഓര്‍ഗാനിക്കായ ലോ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (ജിഐ) കോക്കനട്ട് ഷുഗര്‍, മധുരം ചേര്‍ക്കാത്ത 100 ശതമാനം പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് തയാറാക്കിയ കോക്കനട്ട് സ്‌പ്രെഡ്‌സ്, ഉയര്‍ന്ന അളവില്‍ പ്രോട്ടീനുള്ള പീനട്ട് കോക്കനട്ട് ബട്ടര്‍, പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത മധുരം ചേര്‍ക്കാത്ത ആല്‍മണ്ട് കോക്കനട്ട് ബട്ടര്‍, ഫ്രൈ ചെയ്യാതെ റോസ്റ്റ് ചെയ്‌തെടുത്ത ഉയര്‍ന്ന ഫൈബറുള്ള കോക്കോ സോള്‍ കോക്കനട്ട് ചിപ്പ്‌സ് എന്നിവ ഇതിലുള്‍പ്പെടുന്നു.
250 മില്ലി, 500 മില്ലി, ഒരു ലിറ്റര്‍ ബോട്ടിലുകള്‍ക്കൊപ്പം 500 മില്ലി ജാറിലും കോക്കോ സോള്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. 230 രൂപ മുതല്‍ 749 രൂപ വരെയാണ് ഇതിന്റെ വില.

share this post on...

Related posts