ശബരിമല ദർശനത്തിന്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം

ശബരിമലയില് തുലാമാസ ദര്ശനത്തിന് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേനത്തില് അറിയിച്ചു. മലകയാറാന് പ്രാപ്തരാണെന്ന മെഡിക്കല് സര്ട്ടിഫിക്കറ്റും ഹാജരാക്കണം. വെര്ച്വല് ക്യൂ സംവിധാനം വഴി രജിസ്റ്റര് ചെയ്ത 250 ഭക്തര്ക്കാണ് ഒരു ദിവസം ദര്ശനം നല്കുക. ദര്ശനത്തിന് എത്തുന്നതിന് തൊട്ടുമുന്പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റാണ് ഭക്തര് ഹാജരാക്കേണ്ടത്.

Related posts