‘ കാര്യവട്ടത്ത് ജഡേജയ്ക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാര കാര്‍ഡ് ഇപ്പോള്‍ ഉപേക്ഷിച്ച നിലയില്‍… ‘

45635541_2117294284999375_6484021923868049408_n-681x460

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം രവീന്ദ്ര ജഡേജയ്ക്കായിരുന്നു. അന്ന് ഒരു ലക്ഷം രൂപയാണ് ജഡേജയ്ക്ക് ലഭിച്ചത്. ഇതിന് സമ്മാനിച്ച പുരസ്‌കാര കാര്‍ഡ് ഇപ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായാണ് പ്രകൃതിയെന്ന ഫേസ്ബുക്കില്‍ പേജില്‍ നിന്നും ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്പോണ്‍സര്‍മാരുടെ ആവശ്യ പ്രകാരമാണ് ഇത്തരത്തില്‍ പുരസ്‌കാരത്തിനൊപ്പം പ്ലാസ്റ്റിക് കാര്‍ഡുകള്‍ നല്കുന്നത്. എന്നാല്‍ ഇതെല്ലാം ചടങ്ങിനുശേഷം ഉപേക്ഷിക്കുകയാണ് പതിവ്. കാര്യവട്ടത്തെ സംഭവം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതോടെ പ്രകൃതിക്ക് ഹാനികരമായ പതിവ് ബിസിസിഐ നിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

‘ മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍…. ‘

രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം തിരുവനന്തപുരം മറന്നിട്ടില്ല. മത്സരത്തിന് ശേഷം, സമ്മാനദാന ചടങ്ങില്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും കൊടുക്കുന്നതും പതിവാണ്. എന്നാല്‍ എന്താണ് അതിന് ശേഷം സംഭവിക്കുന്നത്. കാണൂ.. അത് മറ്റുള്ള പലരുടേയും ബാധ്യതയായി മാറുകയാണ്. എന്തുക്കൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ..? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും- ഇങ്ങനെയാണ് എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ധോണിയെയും കോഹ്ലിയെയും രവീന്ദ്ര ജഡേജയേയും പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്

share this post on...

Related posts