എന്നാണ് ഒന്നിച്ച് അഭിനയിക്കുക’! തബുവിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

വിവിധ ഭാഷകളിലായി ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമായി ഇന്ത്യന്‍ സിനിമയിലെ നല്ല നടിമാരുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് തബു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മറാത്തി, ബംഗാളി, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലെയും സിനിമകളില്‍ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, കവര്‍‌സ്റ്റോറി, രാക്കിളിപ്പാട്ട് എന്നിവയാണ് തബുവിന്റെ മലയാള ചിത്രങ്ങള്‍.

എന്നാല്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം തബുവിന് ഉണ്ടായിരുന്നു. പലകാരണങ്ങളാല്‍ അതു നടന്നില്ല. ഇപ്പോള്‍ മമ്മൂട്ടിയോടുള്ള തബുവിന്റെ ചോദ്യവും അതു തന്നെ.

റിലീസിനൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അവതാരകന്‍ വഴി മമ്മൂട്ടിയോടുള്ള തന്റെ ചോദ്യം തബു ചോദിക്കുകയായിരുന്നു.

‘മമ്മൂട്ടിയുടൊപ്പം എനിക്കൊരു സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. അതെപ്പോള്‍ നടക്കും. 3 തവണ അവസരം വന്നെങ്കിലും നടന്നില്ല. പറയൂ, നമ്മള്‍ എന്നാണു ഒന്നിച്ചു അഭിനയിക്കുക’. – തബു ചോദിച്ചു.

അങ്ങനെ സംഭവിക്കാന്‍ തീര്‍ച്ചയായും താന്‍ ശ്രമിക്കും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും തബുവും ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ഐശ്വര്യ റായ് ആയിരുന്നു മമ്മൂട്ടിയുടെ നായിക. തബുവിന്റെ നായകനായത് അജിത്ത് ആയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയും തബുവും ഒരുമിച്ചുള്ള രംഗങ്ങളും കുറവായിരുന്നു.

share this post on...

Related posts