‘അങ്കിള്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കിട്ടിയ ഒരു കിടിലന്‍ ആരാധകനെ കാണാം

mammootty uncle

mammootty uncle

അങ്കിള്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കിട്ടിയത് ഒരു കിടിലനൊരു ആരാധകനെ. അതി രസകരമാണ് ആ സംഭവം. വയനാട് സ്വദേശിയായ ആരാധകനുമായി മമ്മൂട്ടി സംസാരിക്കുന്ന വിഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി.

രസകരമായ ഈ സംഭവത്തെക്കുറിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ;

വയനാട് പുല്‍പ്പള്ളി വനമേഖലയിലുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സ് കാര്‍ ഓടിവന്ന ഒരാള്‍ കൈകാണിച്ചു നിര്‍ത്തി… അപ്പോള്‍ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു (വയനാടന്‍ സ്ലാങ്ങില്‍)

അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരെല്ലാം പറഞ്ഞു ഉണ്ടെന്ന്… ഉണ്ടോ?

അയാളുടെ ചോദ്യം രസിച്ച പെണ്‍കുട്ടി വെറുതെ അയാളോട് പറഞ്ഞു, ആ ഉണ്ട്… എന്തിനാ…?

ഉടന്‍ ചിരിയോടെ കക്ഷിയുടെ മറുപടി, ഞാന്‍ മൂപ്പരിന്റെ ആളാ…

അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നുവന്ന ആ ശബ്ദം അയാള്‍ കേട്ടത്.

നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നേ.. ചോദിക്കട്ടെ..

ശേഷം സംഭവിച്ചത് വിഡിയോയില്‍ കാണാം;

 

Related posts